ഇരുമ്പ് പൈപ്പുകൾ കയറ്റിയ ലോറി മറിഞ്ഞു അപകടം – ഡ്രൈവർക്ക് പരിക്ക്

ചാവക്കാട് : മണത്തലയിൽ ബേബി റോഡിന് സമീപം ദേശീയ പാത 66ൽ ഇരുമ്പ് പൈപ്പുകൾ കയറ്റിവെന്ന ലോറി മറിഞ്ഞു അപകടം. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ കുഴിയിൽ ചാടിയ ലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 2.30 നായിരുന്നു അപകടം.

ദിവസങ്ങൾക്കു മുമ്പ് മണത്തല പള്ളിക്ക് സമീപം ദേശീയ പാതയിൽ മരം കയറ്റി വന്ന ലോറി മറിഞ്ഞിരുന്നു. ദേശീയപാത നിർമാണത്തിന്റെ പ്രവർത്തികൾ നടക്കുന്നതിനാൽ റോഡിന്റെ വശങ്ങളിൽ കുണ്ടും കുഴികളും മൂടാതെ കിടക്കുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.

Comments are closed.