mehandi new

ശത്രുക്കളെ സ്നേഹിക്കുക എന്നത് ക്രൈസ്തവരുടെ ബലഹീനതയല്ല – തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ

fairy tale

planet fashion

ഗുരുവായൂർ : ശത്രുക്കളെ സ്നേഹിക്കുകയും അവരെ എതിർക്കാതിരിക്കുകയും ചെയ്യുന്നത് ക്രൈസ്തവരുടെ ബലഹീനതയല്ലെന്നും മറിച് ശക്തിയാണെന്നും തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ. ഗുരുവായൂർ സെന്റ്‌ ആന്റണീസ് ഇടവകയിൽ മൂന്നു ദിവസത്തെ ഇടവക സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രവണതകൾ മുൻപില്ലാത്ത വിധം രാഷ്ട്രീയത്തിലും മതത്തിലും സമൂഹത്തിലും പടർന്നു പിടിക്കുന്ന കാലഘട്ടമാണ്, ജാഗ്രത പാലിക്കാൻ നാം ശ്രദ്ധിക്കണം. മതസൗഹാർധത്തിനും സാമൂഹിക ഐക്യത്തിനും ഗുരുവായൂർ വലിയ മാതൃകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വികാരി ഫാദർ പ്രിന്റോ കുളങ്ങരയുടെയും ട്രസ്റ്റിമാരുടെയും നേതൃത്വത്തിൽ മാർ ടോണി നീലങ്കാവിലിനെ സ്വീകരിച്ചു. സമൂഹ വിരുന്നിൽ കൗൺസിലർമാരായ സബിത സുധീർ, വി.എസ് സുജിത്, തിരുവെങ്കിടാചലപതി ക്ഷേത്രസമിതി പ്രസിഡന്റ് ശശി വാർണാട്ട് എന്നിവർ പങ്കെടുത്തു.

വിവിധ കുടുംബയൂണിറ്റുകളിൽ സന്ദർശനം നടത്തിയ മാർ ടോണി നീലങ്കാവിൽ വൈകീട്ട് നടന്ന യുവജന സംഗമം ഉദ്‌ഘാടനം ചെയ്തു. മതബോധന വിദ്യാർഥികളുമായും അധ്യാപകരുമായും, വിവിധ സംഘടനാ നേതാക്കളുമായും ഇടവകയിലെ കുടുംബകൂട്ടായ്മ ഭാരവാഹികളുമായും ചർച്ചകൾ നടത്തി. ഇന്ന് തിങ്കളാഴ്ച നടന്ന രോഗീ സന്ദർശനത്തോടെ രണ്ടു ദിവസം നീണ്ടിനിന്ന ഇടയ സന്ദർശനം അവസാനിച്ചു.

സിസ്റ്റർ.അന്ന കുരുതുകുളങ്ങര, ട്രസ്റ്റിമാരായ ബാബുരാജൻ ഒ.സി, ലോറൻസ് നീലങ്കാവിൽ, പ്രിൻസൻ തരകൻ, കേന്ദ്രസമിതി കൺവീനർ പി ഐ ലാസർ മാസ്റ്റർ, സെക്രട്ടറി ജോഷിമോഹൻ എന്നിവർ മാർ ടോണി നീലങ്കാവിലിനെ അനുഗമിച്ചു.

Jan oushadi muthuvatur

Comments are closed.