എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ ‘മേരിമോളുടെ കണ്ടല്‍ജീവിതം’കാനഡ ചലച്ചിത്ര മേള ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചു

പാവറട്ടി : ജനകീയ ചലച്ചിത്രവേദി സി.കെ.സി.എല്‍.പി.സ്കൂളിന്‍റേ സഹകരണത്തോടെ തയ്യാറാക്കിയ ‘മേരിമോളുടെ കണ്ടല്‍ജീവിതം’ എന്ന ലഘുചിത്രം കാനഡയിലെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചു. ഹൃസ്വചിത്രം അദ്ധ്യാപകനായ റാഫി നീലങ്കാവില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അനില്‍ ടി.എസ്, റിജോ പുലിക്കോട്ടില്‍ ഛായഗ്രഹണവും അറുമുഖന്‍ വെങ്കിടങ്ങ് സംഗീതവും നിർവഹിച്ചത്.കാനഡയിലെ ടൊറൻ്റോയിൽ നവംബർ 7 മുതൽ 10 വരെ നടക്കുന്ന വൈഡ് സ്ക്രീൻ ഫിലിം ആൻഡ് മ്യൂസിക് വീഡിയോ ഫെസ്റ്റിവലിൽ ഔദ്യോഗികമായി തിരഞ്ഞെടുക്കുകയും ഹോണറബിൾ മെൻഷൻ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

Comments are closed.