സ്കൂൾ വിദ്യാർത്ഥികളുടെ എല്‍എസ്‌എസ്, യുഎസ്‌എസ് സ്‌കോളർഷിപ് പരീക്ഷ ഫെബ്രുവരി 28ന് – ജനുവരി 12 മുതൽ 22 വരെ റജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം : എല്‍എസ്‌എസ്, യുഎസ്‌എസ് സ്‌കോളര്‍ഷിപ് പരീക്ഷകള്‍ ഫെബ്രുവരി 28 ന് നടക്കും. ഒന്നാം പേപ്പര്‍ രാവിലെ 10.15 മുതൽ 12 വരെയും രണ്ടാം. പേപ്പര്‍ ഉച്ചയ്ക്ക് 1.15 മുതൽ മൂന്നു വരെയുമാണ്. ജനുവരി 12 മുതൽ 22 വരെ സ്കൂള്‍ വഴി ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാം. വിജ്ഞാപനം പരീക്ഷാഭവന്‍ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

എല്‍എസ്‌എസിന് 60% മാര്‍ക്കും യുഎസ്‌എസിന് 70% മാര്‍ക്കും നേടുന്നവര്‍ക്കാകും സ്‌കോളര്‍ഷിപ് ലഭിക്കുക. നാലു വര്‍ഷത്തിനു ശേഷമാണ് ഈ പരീക്ഷകള്‍ ഷെഡ്യൂള്‍ അനുസരിച്ച് ഫെബ്രുവരിയിൽ നടക്കുന്നത്. കോവിഡ് തുടങ്ങിയ ശേഷം കഴിഞ്ഞ രണ്ടു തവണയും അധ്യയനവര്‍ഷം കഴിഞ്ഞായിരുന്നു പരീക്ഷ.

Comments are closed.