mehandi banner desktop
Chavakkad online

എം. എസ്. എസ് ചാവക്കാട് റമളാൻ കിറ്റ് വിതരണം ചെയ്തു

Ft

ചാവക്കാട് : എം. എസ്. എസ് ചാവക്കാട് യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ റമളാൻ കിറ്റ് വിതരണവും നിർധന രോഗികൾക്കുള്ള പെൻഷൻ മരുന്ന് വിതരണവും നടത്തി. ചാവക്കാട് എസ് എസ് എസ് സെൻ്ററിൽ നടന്ന ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.എസ്. നിസാമുദ്ദീൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡണ്ട് പി. വി. അഹമ്മദ് കുട്ടി മുഖ്യഥിതിയായി. ജില്ലാ പ്രസിഡണ്ട് കെ. എസ്. എ ബഷീർ, ഹാരീസ് കെ മുഹമ്മദ്, എ വി മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു.

Jan oushadi

Comments are closed.