mehandi banner desktop
Chavakkad online

ചാവക്കാട് കുന്നംകുളം റൂട്ടിൽ ചൂല്പുറത്ത് ബസ്സിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു

Ft

ഗുരുവായൂർ : ചാവക്കാട് കുന്നംകുളം റൂട്ടിൽ ചൂല്പുറത്ത് ബസ്സിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. നെന്മിനിയില്‍ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം ചെറുന്നിയൂര്‍ തെങ്ങുവിള വീട്ടില്‍  ജോണ്‍സണ്‍ (50) ആണ് മരിച്ചത്. ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിന് മുന്നില്‍ വൈകിട്ട് 7 മണിയോടെയാണ് അപകടം സംഭവിച്ചത്. നിര്‍മ്മാണ തൊഴിലാളിയായ ജോണ്‍സണ്‍ ജോലി കഴിഞ്ഞ് സൈക്കിളില്‍ പോകുന്നതിനിടെ ഗുരുവായൂരില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് പോവുകയായിരുന്ന സാബു ബസ്സാണ് ഇടിച്ചത്. ഉടന്‍ തന്നെ ആക്ട്‌സ് പ്രവര്‍ത്തകരെത്തി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Jan oushadi

Comments are closed.