കേരളത്തിലെ മദ്റസ സംവിധാനം സമാനതകളില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കി : കോഴിക്കോട് വലിയ ഖാസി

ചാവക്കാട്: കേരളത്തിലെ മദ്റസ സംവിധാനം ലോകത്തു തന്നെ സമാനതകളില്ലാത്ത വിദ്യാഭ്യാസ മുന്നേറ്റമാണ് സാധ്യമാക്കിയതെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി പറഞ്ഞു. ഇസ്‌ലാമിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ധാര്‍മിക ശിക്ഷണം ഇളം തലമുറയ്ക്ക് ലഭ്യമാക്കുന്നതില്‍ മദ്രസ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിക രാജ്യങ്ങള്‍ക്ക് വരേ മാതൃകയാക്കാവുന്ന തലത്തില്‍ ഉള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എടക്കഴിയൂര്‍ നാലാംകല്ല് തന്‍വീറുല്‍ ഇസ്‌ലാം മദ്റസയുടെ പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ അധ്യക്ഷന്‍ പി.ടി.കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ ഖാസിമി അകലാട് അധ്യക്ഷനായിരുന്നു. നൗശാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് സ്വാദിഖ് , ഹംസ ബിന്‍ ജമാല്‍ റംലി , അബ്ദുല്‍ കരീം ഹാജി, ത്രീ സ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, ഹംസ ഹാജി അകലാട്, പൊന്നേത്ത് ഉമര്‍ ഹാജി, എസ്.എ.അബൂബകര്‍ ഹാജി, ഖാസിം ഹാജി അവിയൂര്‍, സലിം പള്ളത്ത്, അബൂബക്കര്‍ ഖാസിമി, ഡോ.ആര്‍.പി.അബ്ദുല്‍ ഹകീം, താനപ്പറമ്പില്‍ മുഹമ്മദലി, കെ.കെ.ഹംസക്കുട്ടി, പി.മുഹമ്മദലി, മുഹമ്മദ് കുട്ടി വൈശ്യം വീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.