mehandi new

മഹാത്മാ ഗാന്ധി കുടുംബ സംഗമവും സമൂഹ നോമ്പ്തുറയും

fairy tale

ചാവക്കാട് : ഗുരുവായൂർ മണ്ഡലം 23 -ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി കുടുംബ സംഗമവും ഡി കെ ടി എഫ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ആയി നിയമിതനായ കെ പി എ റഷീദിന് സ്വീകരണവും, സമൂഹ നോമ്പ്തുറയും നടത്തി. കെ പി സി സി മുൻ പ്രസിഡണ്ട് കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് കൗൺസിലർ പ്രിയാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.  വാർഡിൽ പണിയുന്ന ഉമ്മൻ ചാണ്ടി ഭവനത്തിൻ്റെ ബ്രോഷർ പ്രകാശനം കെ.മുരളീധരൻ ജനശ്രി മിഷൻ ജില്ലാ ചെയർമാൻ ഒ.അബ്ദുറഹിമാൻ കുട്ടിയ്ക്ക് നൽകി പ്രകാശനം ചെയ്തു. 

planet fashion

സമൂഹത്തിലെ ലഹരി ഉപയോഗത്തിനെതിരെ സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ക്ലാസ് എടുത്തു. 

ഡി സി സി സെക്രട്ടറി സജീവൻ കുര്യച്ചിറ, ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ, ഗുരുവായൂർ നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ കെ വി ഷാനവാസ്, കെ പി എ റഷീദ്, നഗരസഭാ പ്രതിപക്ഷ നേതാവ്, കെ പി ഉദയൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി എസ് സൂരജ്, ബി വി ജോയ്, മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് രേണുക ടീച്ചർ, ബാലൻ വാറനാട്ട്, സ്റ്റീഫൻ ജോസ്, പി.ഐ ലാസർ മാസ്റ്റർ,  ശശി വാറനാട്ട്, ആർ രവികുമാർ, പ്രതീഷ് ഓടാട്ട്, ടി വി കൃഷ്ണദാസ്, ശിവൻ പാലിയത്ത്, ടി കെ ഗോപാല കൃഷ്ണൻ, മുൻസിപ്പൽ കൗൺസിലർ മെഹ്‌റൂഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ കെ രഞ്ജിത്ത്, സുബൈർ വലിയകത്ത്, കൃഷ്ണദാസ് പൈക്കാട്ട് എന്നിവർ പ്രസംഗിച്ചു.  

മനാഫ് പരുത്തിക്കാട്ട്, പ്രകാശൻ പൊന്നോത്ത്, സത്യൻ കക്കാട്, വി ഡി ജോസ്, എ കെ സുരേഷ്, ഉണ്ണികൃഷ്ണൻ,  പി എസ് സുരേഷ്, ഉണ്ണിമോൻ കക്കാട് എന്നിവർ നേതൃത്വം നൽകി.

Macare 25 mar

Comments are closed.