മഹാത്മാ സോഷ്യൽ സെന്റർ ഇഫ്താർ മത സൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു

ഗുരുവായൂർ : മഹാത്മാ സോഷ്യൽ സെന്റർ ഇഫ്താർ മത സൗഹാർദ്ദ സംഗമം സംഘടിപ്പിച്ചു. മണത്തല മസ്ജിദ് മുദരിസ് ഡോ. അബ്ദുൽ ലത്തീഫ് ദാരിമി സൗഹാർദ്ദ സദസ്സ് ഉദ്ഘാടനം ചെയ്തു. നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.

മതരഹിത സമൂഹം ആരാജകത്വത്തിലേക്ക് നയിക്കും. മത സൗഹാർദ്ധമല്ല മത സാഹോദര്യമാണ് വേണ്ടതെന്ന് ഗുരുവായൂർ സായീ സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗന യോഗീ ഹരി നാരായണൻ പറഞ്ഞു.
ആരും അന്യരല്ലെന്നും എല്ലാ മത വിഭാഗങ്ങളും ഒന്നാണെന്നും ചെമ്മണ്ണൂർ ചർച്ച് വികാരി ഫെബിൻ പുത്തൂർ പറഞ്ഞു.
വാർഡ് കൗൺസിലർ കെ പി എ റഷീദ്, ലത പ്രേമൻ, ജോയ്‌സി ടീച്ചർ, അഡ്വയിസറി ബോർഡ് ചെയർമാൻ ഡോ സഗീർ തുടങ്ങിയവർ സംസാരിച്ചു.
മഹാത്മയുടെ പ്രോഗ്രാമുകൾ ഭംഗിയായി സംഘടിപ്പിക്കുന്നതിൽ വിജയകരമായി പ്രവർത്തിച്ച കൺവീനർമാരായ മൊയ്തീൻഷാ, ജോയ്‌സി ടീച്ചർ എന്നിവരെ വേദിയിൽ ഗുരുവായൂർ എസ് എച്ച് ഒ പ്രമാനന്ദൻ മൊമെന്റോ നൽകി ആദരിച്ചു.
തുടർന്ന് ഗുരുവായൂർ സെക്കുലർ ഹാളിലും ഗുരുവായൂർ അഗതി മന്ദിരത്തിലും ഇഫ്താർ വിരുന്ന് നടന്നു.

Comments are closed.