നിയന്ത്രണം നഷ്ടപ്പെട്ട മഹീന്ദ്ര ഥാർ മതിലിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് വിദ്യാർത്ഥിയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം: വിദ്യാർത്ഥിക്ക് പരിക്ക്


അണ്ടത്തോട് : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മന്ദലാംകുന്ന് സെൻ്ററിൽ നിയന്ത്രണംവിട്ട മഹീന്ദ്ര ഥാർ പള്ളിയുടെ മതിലും ഇലക്ട്രിക് പോസ്റ്റും തകർത്ത് വിദ്യാർത്ഥിയുടെ മുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
അപകടത്തിൽ കാറിനടിയിൽപെട്ട് പരിക്കുപറ്റിയ അണ്ടത്തോട് പാപ്പാളി സ്വദേശി മാലിക്കുളം ഹർഷാദ് (16) നെ അകലാട് മുന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments are closed.