mehandi new

സർക്കാർ ആനുകൂല്യങ്ങൾ മുഴുവൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കുക – വന്നേരിനാട് പ്രസ് ഫോറം

fairy tale

മാറഞ്ചേരി: ക്ഷേമനിധി ഉൾപ്പെടെ സർക്കാർ അനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പ്രാദേശിക മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ള മുഴുവൻ മാധ്യമ പ്രവർത്തകർക്കും ലഭ്യമാക്കണമെന്ന് വന്നേരിനാട് പ്രസ് ഫോറം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനായി മിനിമം വേതനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉറപ്പാക്കുന്നതിന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പുതിയനിയമം കൊണ്ടുവരണമെന്നും പ്രമേയം ആവശ്യപ്പെട്ടു. വന്നേരിനാട് പ്രസ് ഫോറം വാർഷിക ജനറൽബോഡിയോഗം പ്രസിഡൻറ് രമേഷ് അമ്പാരത്ത് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു.
ഷാജി ചാപ്പയിൽ, ജമാൽ പനമ്പാട്, വി.പി. പ്രത്യുഷ്, എൻ.വി. ശുഹൈബ്, സി. പ്രഗിലേഷ്, ആഷിക് ചങ്ങരംകുളം, സനൂപ്, ഹിമേഷ് കാരാട്ടേൽ തുടങ്ങിയവർ പ്രസംഗിച്ചു.

വന്നേരിനാട് പ്രസ് ഫോറം പുതിയ ഭാരവാഹികളായി പ്രസിഡൻറ്: രമേഷ് അമ്പാരത്ത് (സുപ്രഭാതം), ജനറൽ സെക്രട്ടറി: ഫാറൂഖ് വെളിയങ്കോട് (മാതൃഭൂമി), ട്രഷറർ: പി.എ. സജീഷ് (ദേശാഭിമാനി), വൈസ് പ്രസിഡന്റുമാർ: ഷാജി ചപ്പയിൽ (മനോരമ), ജമാൽ പനമ്പാട് (360 മലയാളം), ജോ. സെക്രട്ടറിമാർ: എൻ.വി. ശുഹൈബ് (റിയൽ മീഡിയ) വി.പി. പ്രത്യുഷ് (സി.വി) എന്നിവരെയും. എക്‌സിക്യൂട്ടീവ് അംഗങ്ങളായി: പി.പി. നൗഷാദ് (മാധ്യമം), സി. പ്രഗിലേഷ് (ജനയുഗം), ഇ.പി. സക്കീർ (പേജ് ടിവി), സനൂപ് (ചിത്രാവിഷൻ), സി.കെ. റഫീഖ് (ചന്ദ്രിക), സക്കരിയ പൊന്നാനി (സിറാജ്), കാർത്തിക് കൃഷ്ണ (കേരള കൗമുദി), ഹിമേഷ് കാരാട്ടേൽ (സി.വി) എന്നിവരെയും
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി. നദീർ, ടി.കെ. രാജു (എൻ.സി.വി), പ്രസന്നൻ കല്ലൂർമ്മ (വീക്ഷണം) എന്നിവരെ പ്രസ് ഫോറം രക്ഷധികാരികളായും തിരഞ്ഞെടുത്തു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Meem travels

Comments are closed.