Header

‘മലബാര്‍ വാരിയേഴ്‌സ് ‘ ഡോക്യുമെന്ററി പ്രകാശനം ചെയ്തു

വടക്കേകാട് : നായരങ്ങാടി സ്വദേശി സുജിത്ത് ഹുസൈൻ സംവിധാനം ചെയ്ത മലബാര്‍ വാരിയേഴ്‌സ് ‘  ഡോക്യുമെന്ററി പ്രകാശനം ചെയ്തു. 1921 ലെ മലബാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂക്കോട്ടൂര്‍ പി കെ എം ഐ സി യുടെ സഹകരണത്തോടെ  ‘മലബാര്‍ വാരിയേഴ്‌സ്’ എന്ന പേരില്‍  നിര്‍മ്മിച്ച ഡോക്യുമെന്ററി പ്രകാശനം ഡോ. അബ്ദുസമദ് സമദാനി എംപി  നിര്‍വ്വഹിച്ചു.  ഗാന്ധിജിയെയും നെഹ്‌റുവിനെയും വരെ തമസ്‌കരിക്കുന്ന കാലത്ത് മാപ്പിള പോരാളികളുടെ പേര് ചരിത്രരേഖയില്‍ നിന്ന് നീക്കം ചെയ്തതില്‍ വ്യാകുലപ്പെടേണ്ടതില്ലെന്ന് ഡോ. അബ്ദുസമദ് സമദാനി എംപി പറഞ്ഞു. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു.

സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായമാണ് മലബാര്‍ സമരമെന്നും  ബ്രിട്ടീഷുകാരെ വിറപ്പിച്ച പോരാട്ടമായിരുന്നുവെന്നും  കേരള രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി  കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച 1921 സ്വാതന്ത്ര്യ സമര ഡോക്യുമെന്ററി പ്രകാശനചടങ്ങിനോടനുബന്ധിച്ച് മലപ്പുറം എംഎസ്എം ഓഡിറ്റോറിയത്തില്‍ നടത്തിയ ചരിത്ര സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുജനതയെ അടിമകളാക്കിയ വെള്ളക്കാര്‍ക്കെതിരെ നടന്ന ഉജ്ജ്വല സമരമായിരുന്നു മലബാറില്‍ നടന്നതെന്നും അദ്ധേഹം പറഞ്ഞു.

ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ്, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ വി പി അനില്‍, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇബ്രാഹിംകുട്ടി മംഗലം, എന്നിവര്‍ പങ്കെടുത്തു.

മലബാര്‍ സമരം നടന്ന സ്ഥലങ്ങൾ സന്ദര്‍ശിച്ച് ‘1921 പോരാളികള്‍ വരച്ച ദേശ ഭൂപടം’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ച സാഹിത്യകാരന്‍ പി സുരേന്ദ്രന് ബ്ലോക്ക് പഞ്ചായത്ത് നല്‍കുന്ന കര്‍മ്മശ്രേഷ്ഠ പുരസ്‌കാരം അബ്ദുസമദ് സമദാനി എംപി കൈമാറി. യോഗ്യന്‍ ഹംസ മാസ്റ്റര്‍ രചിച്ച പൂക്കോട്ടൂര്‍ ഖിസ്സപ്പാട്ട് എന്ന പുസ്തകത്തിന്റെ പ്രകാശനം  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍എംഎല്‍എ നിര്‍വഹിച്ചു.

ഡോക്യുമെന്ററിയുടെ ഛായാഗ്രഹനും, എഡിറ്ററും, സംവിധായകനുമായ സുജിത്ത് ഹുസൈനെ ഡോ.അബ്ദുസമദ് സമദാനി എംപിയും, സഹപ്രവര്‍ത്തകരെ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട് ഉപഹാരം നല്‍കി ആദരിച്ചു.

 പി കെ എം ഐ സി ജനറല്‍ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ.പി ശിവദാസന്‍,ഡോ.പി പി അബ്ദുല്‍ റസാഖ്,  ഡോ. ഷുമൈസ്, പ്രൊഫ. കെ ഗോപാലന്‍കുട്ടി,  എന്നിവര്‍ വിഷയാവതരണം നടത്തി.

വാരിയന്‍ കുന്നത്ത് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അലവി കക്കാടന്‍, മുന്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി സി സുരേഷ് കുമാര്‍, സ്വാതന്ത്ര്യ സമരനായകന്‍മാരുടെ പിന്‍മുറക്കാരെയും ആദരിച്ചു.

ചടങ്ങില്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ മൂസ കടമ്പോട്ട്,   അടോട്ട് ചന്ദ്രന്‍, സുനീറ പൊറ്റമ്മല്‍, റാബിയ ചോലക്കല്‍,  ജസീന മജീദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ സലീന ടീച്ചര്‍,  ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി എ സലാം, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ എം മുഹമ്മദലി മാസ്റ്റര്‍, എ കെ മെഹനാസ്, സഫിയ പന്തലാഞ്ചേരി, മെമ്പര്‍മാരായ എം ടി ബഷീര്‍, പ്രകാശന്‍ നീണ്ടാരത്തിങ്ങല്‍, പി ബി ബഷീര്‍, കെ ജലീല്‍ മാസ്റ്റര്‍, സുബൈദ മുസ്ലിയാരകത്ത്, മുഹ്‌സിനത്ത് അബ്ബാസ്, സുലൈഖ വി, റാബിയ കുഞ്ഞി മുഹമ്മദ്, ആഷിഫ തസ്‌നി, ഫായിസ് മുഹമ്മദ് റാഫി, സുജിത്ത് ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട് സ്വാഗതവും ബ്ലോക്ക് സെക്രട്ടറി സുജാത കെ എം നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

thahani steels

Comments are closed.