Header

ബ്ലാങ്ങാട് കൾച്ചറൽ സെന്റർ നാടിനു സമർപ്പിച്ചു

ബ്ലാങ്ങാട് : നിർമ്മാണം പൂർത്തിയാക്കിയ ബ്ലാങ്ങാട് കൾച്ചറൽ സെന്റർ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.  സാമൂഹ്യ, മത, സാംസ്കാരിക, ജനസേവന മേഖലക്ക്‌ കരുത്തേകുക, സ്നേഹ സൗഹൃദങ്ങളെ ഊഷ്മളമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ബി സി സി യുടെ പ്രവർത്തനങ്ങൾ. ജെ ഐ എച്ച് തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ ഷാനവാസ്‌ അധ്യക്ഷത വഹിച്ചു.

ഖുർആൻ സ്റ്റഡി സെന്ററിന്റെ ഉദ്ഘാടനം മുതുവട്ടൂർ മഹല്ല് ഖാദി സുലൈമാൻ അസ്ഹരിയും, ആശ്രയ ലിങ്ക് സെന്റർ ഉദ്ഘാടനം ആശ്രയ ട്രസ്റ്റ്‌ ചെയർമാൻ ശംസുദ്ധീനും, ലൈബ്രറി ഉദ്ഘാടനം നാഷണൽ ഹുദ സ്കൂൾ പ്രീൻസിപ്പൽ പി കെ മുസ്തഫയും നിർവഹിച്ചു. സൗദ ബാബു നസീർ, സൈദാബി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ജെ ഐ എച്ച് തൃശൂർ ജില്ലാ വനിതാ വിഭാഗം പ്രസിഡന്റ് ഹുദ ബിൻത് ഇബ്രാഹിം, ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രം പ്രസിഡന്റ് തൂമാറ്റ് മോഹൻ, ബ്ലാങ്ങാട് എൽ പി സ്കൂൾ ടീച്ചർ ഷീബ, ജെ ഐ എച്ച് ചാവക്കാട് ഏരിയ വനിതാ കൺവീനർ മുംതാസ് അബൂബക്കർ എന്നിവർ ആശസകൾ നേർന്നു സംസാരിച്ചു. റഷീദ് പാടൂർ ഖുർആനിൽ നിന്ന് എന്ന വിഷയം അവതരിപ്പിച്ചു. ജെ ഐ എച്ച് ചാവക്കാട് ഏരിയ പ്രസിഡന്റ് ജാഫർ അലി സ്വാഗതവും, ബി സി സി സെക്രട്ടറി സി കെ ഹംസ നന്ദിയും രേഖപ്പെടുത്തി.

thahani steels

Comments are closed.