ഷാർജയിൽ മലയാളി യുവാവ് സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചു; പ്രതി അറസ്റ്റിൽ

ഷാർജ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനായ കരുവമ്പൊയിൽ സ്വദേശി ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു.വർഷങ്ങളായി ഒരേ കഫ്ത്തീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. ഇവർക്കിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു.


Comments are closed.