mehandi new

താലൂക്ക് ആശുപത്രിയിലെ പുരുഷ നഴ്സിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി – കുത്തിവെപ്പെടുത്ത എഴുവയസുകാരൻ്റെ കാല് തളർന്ന സംഭവത്തെ തുടർന്നാണ് നടപടി

fairy tale

ആശുപത്രി അധികൃതരോട് എം എൽ എ വിശദീകരണം തേടി. കർശന നടപടി ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്സൻ

planet fashion

ചാവക്കാട്: താലൂക്ക് ആസ്പത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസുകാരൻ്റെ കാല് തളർന്ന സംഭവത്തിൽ  പുരുഷ നഴ്സിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന്

ചാവക്കാട് പോലീസ് കേസെടുത്തിരുന്നു.  പോലീസ് എഫ് ഐ ആറിൽ  രണ്ടാം പ്രതിയായ ഇയാളെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാറാണ് മാധ്യമ പ്രവർത്തകരെ അറിയിച്ചത്. ഈ പുരുഷ നഴ്സിനെതിരെ മുൻപും പരാതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഴുവയസുകാരൻ്റെ കാല് തളർന്ന സംഭവത്തിൽ ആശുപത്രി അധികൃതരോട് എൻ. കെ. അക്ബർ എം.എൽ.എ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ആശുപത്രി സൂപ്രണ്ടും ഹെൽത്ത് ഇൻസ്പെക്ടർ രാംകുമാറും ചാവക്കാട് റസ്റ്റ്ഹൗസിലെത്തി എം.എൽ.എ യെകണ്ടു കാര്യങ്ങൾ വിശദീകരിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്ക് നൽകിയതായും സൂപ്രണ്ട് അറിയിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നഗരസഭ ചെയർപഴ്‌സൺ ഷീജ പ്രശാന്ത് ആവശ്യപ്പെട്ടു. നടപടി വേണമെന്നാവശ്യപ്പെട്ട് സൂപ്രണ്ടിന് കത്ത് നൽകിയതായും അവർ പറഞ്ഞു. ആസ്പത്രി സൂപ്രണ്ട് കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ അന്വേഷിച്ചു. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയുടെ (ഏഴ്) ഇടതുകാലിനാണ് നടക്കാൻ കഴിയാത്ത വിധം തളർച്ച ബാധിച്ചത്.  കുത്തിവയ്പ്‌ നടത്തിയ പുരുഷ നഴ്സ്, പരിശോധിച്ച ഡോക്‌ടർ എന്നിവർക്കെതിരെയാണ് കഴിഞ്ഞ ദിവസം ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ.വേണുഗോപാൽ കേസെടുത്തത്.

Jan oushadi muthuvatur

Comments are closed.