തിരുവാതിരയിൽ എ ഗ്രേഡ് നേടി മമ്മിയൂർ എൽ എഫ് സ്കൂൾ

ചാവക്കാട് : 62 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം തിരുവാതിര കളിയിൽ എ ഗ്രേഡ് നേടി എൽ എഫ് സി ജി എച്ച് എസ് എസ്. എം വി നിരഞ്ജന, സി ഹരിത, എം ബി ദേവിക, കെ എസ് ഗോപിക, എം എസ് ശ്രേയ, പി എസ് അനാമിക, കെ ആതിര, നയന പ്രദീപ്, കെ എസ് നന്ദന, അനാമിക പി എസ് എന്നീ വിദ്യാർത്ഥികളാണ് കൊല്ലം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് തിരുവാതിരക്കളിയിൽ എ ഗ്രേഡ് നേടിയത്. ജില്ലയിൽ നിന്നും അപ്പീൽ വഴി പങ്കെടുത്താണ് സംസ്ഥാന കലോത്സവത്തിൽ നേട്ടം കൊയ്തത്.

Comments are closed.