mehandi new

മമ്മിയൂർ മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ സ്നേഹ സംഗമം ഞായറാഴ്ച

fairy tale

planet fashion

ചാവക്കാട് : എട്ടാം വാർഡ്‌ ഉൾപ്പെടുന്ന മമ്മിയൂർ മേഖലയിലെ കോൺഗ്രസ്സ് പ്രവർത്തകർ സംഘടിപ്പിക്കുന്ന സ്നേഹ സംഗമം ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മമ്മിയൂർ കെ എസ് ഭരതൻ മാസ്റ്റർ നഗറിൽ നടക്കുന്ന ഇരുപത്തിരണ്ടാമത് സ്നേഹ സംഗമം മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കുടുംബ സദസ്സ്, എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്കുള്ള അവാർഡ് ദാനം, ഉന്നത വിജയികൾക്കുള്ള ഗോൾഡ് മെഡൽ വിതരണം, ഡയാലിസിസ് കൂപ്പൺ വിതരണം, ഓണക്കിറ്റ്, ഓണപ്പുടവ വിതരണം എന്നിവയും ഉണ്ടാകും.
ടി എൻ പ്രതാപൻ എം പി ടി ജെ സനീഷ് കുമാർ എം എൽ എ, ടി വി ചന്ദ്രമോഹൻ, പി ടി അജയ് മോഹൻ, പി കെ അബൂബക്കർ ഹാജി, സി എ ഗോപപ്രതാപൻ എന്നിവർ പങ്കെടുക്കും.

ചെയർമാൻ പി വി ബദറുദ്ധീൻ, വാർഡ്‌ കൗൺസിലർ ബേബി ഫ്രാൻസിസ്, ജനറൽ കൺവീനർ പനക്കൽ വർഗീസ്, കൺവീനർ സൈമൺ മാറോക്കി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Jan oushadi muthuvatur

Comments are closed.