ചാവക്കാട് കടൽ കാണാനെത്തിയ കുടുംബത്തിലെ അറുപത്തിമൂന്നു കാരനെ കാണ്മാനില്ല

ചാവക്കാട് : കടൽ കാണാനെത്തിയ കുടുംബത്തിലെ അറുപത്തിമൂന്നു കാരനെ കാണ്മാനില്ല. പാലക്കാട് സ്വദേശിയായ രാജനെ (63)യാണ് കാണാതായത്. നാലു ആൺകുട്ടികളും അവരുടെ കുടുംബവും അച്ഛനുമായി ചാവക്കാട് ബീച്ചിൽ എത്തിയതായിരുന്നു. മക്കളും കുടുംബവും കടലിലിറങ്ങുകയും വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഈ സമയം രാജൻ കാറിൽ തന്നെ ഇരിക്കുകയായിരുന്നു. കടൽ കണ്ട് തിരിച്ചെത്തിയപ്പോഴാണ് കാറിൽ അച്ഛനില്ലെന്നു മക്കൾ അറിഞ്ഞത്.

ഓർമ്മക്കുറവുള്ള രാജൻ ഇടക്ക് വീട്ടിൽ നിന്നും ഇറങ്ങി നടക്കാറുണ്ടെന്ന് മക്കൾ പറഞ്ഞു. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണ് രാജൻ. വിവരമറിഞ്ഞെത്തിയ ചാവക്കാട് പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുന്നു. ബീച്ചിലുള്ള കടകളിലെ വീഡിയോ ഫൂട്ടേജും പരിശോധിക്കുന്നുണ്ട്.
ഫോട്ടോയിലുള്ള ആളെകുറിച്ച് വിവരം ലഭിച്ചാൽ പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.

Comments are closed.