മണത്തല ദാറുത്തഅ്ലീം മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു

മണത്തല : മണത്തല ദാറുത്തഅ്ലീം മദ്രസ്സയുടെ പ്രവേശനോത്സവം മുദരിസ്സ് അബ്ദുൽ ലത്തീഫ് ഹൈത്തമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡൻ്റ് പി കെ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം അബ്ദുൽ സമദ് ഫൈസി ഉദ്ബോധന പ്രഭാഷണം നടത്തി.

ചടങ്ങിൽ ബഷീർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥനയും നടത്തി. സെക്രട്ടറി കെ വി ഷാനവാസ്, വൈസ് പ്രസിഡൻ്റ് ടി കെ മുഹമ്മദലി ഹാജി, ഉസ്താദ് നാസർ എന്നിവർ സംസാരിച്ചു. ജ. സെക്രട്ടറി സക്കീർ ഹുസൈൻ, ഷമീർ ബ്രോഡ് വേ, കെ പി മുഹമ്മദ് അഷറഫ് എന്നിവർ പങ്കെടുത്തു.

Comments are closed.