മണത്തല മത്സ്യതൊഴിലാളി സഹകരണ സംഘം 39.5 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു

ചാവക്കാട്: കടപ്പുറം മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മത്സ്യഫെഡിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നടന്നു. എട്ട് ഗ്രൂപ്പുകൾക്കായി മുപ്പത്തിഒൻപതു ലക്ഷത്തി അമ്പതിനായിരം രൂപയാണ് (39.5 ലക്ഷം) വിതരണം ചെയ്തത്.

ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് കെ.എം. അലി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ഡയറക്ടർമാരായ എ.എ. ശിവദാസൻ, പ്രസന്ന വിശ്വനാഥൻ, വി.വി. വിബീഷ്, വസന്ത വേണു, നസീമ അയൂബ് എന്നിവരും സംഘം ജീവനക്കാരായ സെക്കീന മുസ്തഫ, കെ. സിന്ധു എന്നിവരും ചടങ്ങിൽ സംസാരിച്ചു.
സംഘം വൈസ് പ്രസിഡന്റ് കെ.വി. സന്തോഷ് സ്വാഗതവും, സെക്രട്ടറി കെ.എസ്. സനില നന്ദിയും രേഖപ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള കൂടുതൽ പദ്ധതികൾ വരും ദിവസങ്ങളിൽ നടപ്പിലാക്കുമെന്ന് സംഘം ഭാരവാഹികൾ അറിയിച്ചു.

Comments are closed.