mehandi new

അക്ഷരങ്ങൾക്ക് ദീപ പ്രഭ പകർന്ന് മണത്തല സ്കൂൾ പ്രവേശനോത്സവം

fairy tale

ചാവക്കാട് : മണത്തല ഗവൺമെൻ്റ് ഹയർസെക്കൻ്ററി സ്കൂളിൽ ഈ വർഷത്തെ മുനിസിപ്പൽതല പ്രവേശനോത്സവം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ ചേർത്ത് പിടിച്ചു മലയാളം ആദ്യാക്ഷരങ്ങൾ എഴുതിയ മൺചിരാതുകൾ തെളിയിച്ചാണ് എം എൽ എ ഉദ്‌ഘാടന കർമ്മം നടത്തിയത്. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ  ഷിജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. എൽ. എസ്. എസ്, യു. എസ്. എസ്, എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥകളെ അനുമോദിച്ചു. ഒ.എസ് എ അംഗങ്ങളുടെ വക പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി ടി എ പ്രസിഡണ്ടും നഗരസഭ വൈസ് ചെയർമാനുമായ കെ കെ മുബാറക്, വാർഡ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി, ഒ.എസ്. എ പ്രതിനിധി  നസീർ എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പാൾ  ശ്രീലേഖ  സ്വാഗതവും  സ്കൂൾ ഹെഡ്മിസ്ട്രസ്സ്  ബിന്ദു  നന്ദിയും പറഞ്ഞു.

Macare 25 mar

Comments are closed.