mehandi new

മന്ദലാംക്കുന്ന് കിണർ ഗ്രാമസ്വരം സാംസ്‌കാരിക സമിതി ഇഫ്താർ സംഗമവും ചികിത്സാ സഹായ വിതരണവും നടത്തി

fairy tale

മന്ദലാംകുന്ന് :   ഗ്രാമസ്വരം സാംസ്‌കാരിക സമിതി ഇഫ്താർ സംഗമവും ചികിത്സാ സഹായ വിതരണവും നടത്തി. ഗ്രാമസ്വരം സാംസ്‌കാരിക സമിതി പ്രസിഡന്റ് അസ്‌ലം സഹായസമിതി കൺവീനർ കെ.എച്ച് ആബിദിന് സഹായധനം കൈമാറി. ഇരു വൃക്കകളും തകരാറിലായ അണ്ടത്തോട് സ്വദേശിക്ക് വേണ്ടി സമാഹരിച്ച തുകയാണ് കൈമാറിയത്. 

മന്ദലാംകുന്ന് കിണർ പരിസരത്ത് സംഘടിപ്പിച്ച ഇഫ്താർ മീറ്റിനു ഗ്രാമ സ്വരം സാംസ്കാരിക സമിതി സെക്രട്ടറി കെ ബി മിദിലാജ്, അംഗങ്ങളായ ആർ കെ ഹാരിസ്,പി കെ സക്കരിയ, എം എം ബാദുഷ, ടി എസ് സാബിത്ത്, കെ അബുബക്കർ, എം എം മുബഷിർ, ടി എം ഷൗക്കത്ത്, കെ എ ഷമീർ, കെ എച്ച് നബീർ, സഹായ സമിതി അംഗങ്ങളായ റൗഫ് മാലിക്കുളം, ടി എം നവാസ്, എം എ ഷരീഫ്,  നിഹാൽ സുഹൈൽ, കൈഫ്‌, സിനാൻ, ആദിൽ, പി എസ് ആഷിഫ്, ഷഹബാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Macare ad1

Comments are closed.