മന്ദലാംകുന്ന് അടിപ്പാത-കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി

പുന്നയൂർ: ദേശീയപാത 66 വികസനത്തിൽ മന്ദലാംകുന്നിൽ അടിപ്പാത ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കേന്ദ്ര വിദേശകാര്യ-പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നൽകി.
ആക്ഷൻ കൗൺസിലിന് വേണ്ടി ചെയർമാൻ അസീസ് മന്ദലാംകുന്ന്, രക്ഷാധികാരി എ. എം അലാവുദ്ദീൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.

ഇന്ന് രാവിലെ ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ്ഹൌസിൽ ചെന്നാണ് മന്ത്രിയെ കണ്ട് നിവേദനം കൈമാറിയത്.
ബി.ജെ.പി ജില്ല പ്രസിഡണ്ട് അഡ്വ.കെ.കെ അനീഷ്കുമാർ.ൾ, സംസ്ഥാന സെക്രട്ടറി എ നാഗേഷ്, ജില്ല വൈസ് പ്രസിഡണ്ട് ദയാനന്ദൻ മാമ്പുള്ളി, ജില്ല ജനറൽ സെക്രട്ടറി ജസ്‌റ്റിൻ ജേക്കബ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുബാഷ് മണ്ണാരത്ത് എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

Comments are closed.