മന്ദലാംകുന്ന് ബീച്ച് ഫെസ്റ്റിന് നാളെ തുടക്കം കുറിക്കും

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് മന്ദലാംകുന്ന് ബീച്ച് ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ബീച്ച് ഫെസ്റ്റിന് നാളെ തുടക്കം കുറിക്കും. ഏപ്രിൽ 20 വരെയാണ് ഫെസ്റ്റ് നടക്കുക. നാളെ വൈകുന്നേരം അഞ്ചിന് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അഷിത മുഖ്യാതിഥിയായി പങ്കെടുക്കും. മറ്റു ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. തുടർന്ന് ജംഷീദ് മഞ്ചേരി നയിക്കുന്ന ഗാനമേള നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ സൂഫി ഡാൻസ്, ഒപ്പന, ഫ്യൂഷൻ മ്യൂസിക്, നാടൻപാട്ട്, ഗസൽ നിലാവ് എന്നീ പരിപാടികൾ നടക്കും. ഫെസ്റ്റിന്റെ ഭാഗമായുള്ള കാർണിവലിന് ഇന്ന് തുടക്കം കുറിച്ചു.

Comments are closed.