മന്ദലാംകുന്ന് പ്രിയദർശിനി കാരുണ്യ ഫൗണ്ടേഷൻ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസും അനുമോദനവും നടത്തി

പുന്നയൂർക്കുളം: മന്ദലാംക്കുന്ന് പ്രിയദർശിനി കാരുണ്യ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികൾക്ക് കരിയർ ഗൈഡൻസും അനുമോദനവും നടത്തി. മന്ദലാംക്കുന്ന് കിണർ സെന്ററിൽ നടന്ന പരിപാടി തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. പ്രിയദർശിനി കാരുണ്യ ഫൌണ്ടേഷൻ ചെയർമാൻ എ.എം. അലാവുദ്ധീൻ അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ പ്രോത്സാഹന കിറ്റ് ഉദ്ഘാടനം സംസ്ഥാന ബാർ കൗൺസിൽ ചെയർമാൻ അഡ്വക്കറ്റ് ടി എസ് അജിത് നിർവഹിച്ചു. കരിയർ ഗൈഡൻസ് ക്ലാസ് തഖ്‌വ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൾ ഖാദർ മാസ്റ്റർ നടത്തി. ഫൗണ്ടേഷൻ ഡയറക്ടർ മൂസ ആലത്തയിൽ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മന്ദലാംകുന്ന് മുഹമ്മദുണ്ണി, പുന്നയൂർക്കുളം പഞ്ചായത്ത് മെമ്പർ ഷാനിബ മൊയ്തുണ്ണി, നാസർ മാസ്റ്റർ, കോഡിനേറ്റർ ഫവാസ് എൻ വി, ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് മെമ്പർമാരായ ഹൈദർ മാമുക്കാസ്, ആസിഫ് മന്ദലാംകുന്ന്, എം.കെ. അബൂബക്കർ, അബു കണ്ണാണത്ത്, വി.കെ. സുലൈമാൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. കെ. ബക്കർ, കെ. മിഥിലാജ്, മായിൻ, കെ. അലികുട്ടി, റാഫി മാലിക്കുളം, അലി പുതുപറമ്പിൽ, സൈനബ ഷുക്കൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. എസ്എസ്എൽസി, പ്ലസ് ടു വിജയിച്ച നൂറിൽപരം കുട്ടികളെ അനുമോദിക്കുകയും 50 കുട്ടികൾക്ക് 2000 രൂപയുടെ വിദ്യാഭ്യാസ കിറ്റ് 50% സബ്സിഡിയോടുകൂടി വിതരണവും നടത്തി.

Comments are closed.