mehandi new

മേരിമോളുടെ കണ്ടല്‍ ജീവിതം റഷ്യന്‍ ചലച്ചിത്ര മേള സെമി ഫൈനലില്‍

fairy tale

പാവറട്ടി: പാവറട്ടി ജനകീയ ചലച്ചിത്രവേദിയുടേയും സി.കെ.സി.എല്‍.പി.സ്കൂളിന്‍റേയും സഹകരണത്തോടെ തയ്യാറാക്കിയ ‘മേരിമോളുടെ കണ്ടല്‍ജീവിതം’ എന്ന ഷോർട്ട് ഫിലിം റഷ്യന്‍ ചലച്ചിത്രമേളയായ വേവ്സ് & വൈബ്സ് – ടൂറിസം & അഡ്വഞ്ചര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ സെമി ഫൈനലില്‍ പ്രവേശിച്ചു.

planet fashion

തത്സമയ പ്രദര്‍ശനങ്ങള്‍ 2021 ഒക്ടോബര്‍ 1 – 11 തീയതികളില്‍ മോസ്കോയിലും സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലുമാണ് നടക്കുന്നത്. പുഴകള്‍ മലിനമാകുന്നതിന്‍റേയും കണ്ടല്‍ സംരക്ഷണത്തിന്‍റെ പ്രാധാന്യവും മുന്നോട്ട് വെക്കുന്ന മേരിമോളുടെ കണ്ടല്‍ ജീവിതം അദ്ധ്യാപകനായ റാഫി നീലങ്കാവില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

ഡോ.ഏ.കെ. നാസര്‍ ആണ് നിര്‍മ്മാണം. അനില്‍ ടി.എസ്, റിജോ പുലിക്കോട്ടില്‍ ഛായഗ്രഹണവും അറുമുഖന്‍ വെങ്കിടങ്ങ് സംഗീതവും എന്‍റിക് എസ്. നീലങ്കാവില്‍ സഹസംവിധാനവും രച്ചു രന്‍ജിത്ത്, രാജീവ് ചൂണ്ടല്‍ ചിത്ര സംയോജനവും ദീപക് ജോസഫ് ശബ്ദമിശ്രണവും നല്‍കിയിരിക്കുന്നത്.

പുഴകളുടെ സംരക്ഷണം നമ്മുടെ കടമയാണെന്ന് കുഞ്ഞു സിനിമ ഓര്‍മ്മിപ്പിക്കുന്നു.
ഒക്ടോബര്‍ 27 മുതല്‍ ആരംഭിക്കുന്ന ടോറൊന്‍റോ, കാനഡ ഹ്യൂമന്‍ എന്‍വയോണ്‍മെന്‍റ് കെയര്‍ ഫിലിം ഫെസ്റ്റിവല്‍ ലേക്കും ഈ കുഞ്ഞു ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.