ചാവക്കാട് : തൃശൂർ ജില്ലാ ജൂനിയർ ചെസ്സ് മത്സരത്തിൽ അണ്ടർ 17 വിഭാഗത്തിൽ ചാമ്പ്യൻ പട്ടം നേടി ഗുരുവായൂർ സ്വദേശി മഞ്ജുനാഥ് തേജ്വസി. തളിക്കുളം പോൾ മോർഫി ചെസ്സ് ക്ലബ് സംഘടിപ്പിച്ച നവീൻ മെമ്മോറിയൽ പതിനഞ്ചാമത് തൃശൂർ ജില്ലാ ജൂനിയർ ചെസ്സ് മത്സരത്തിലാണ് മഞ്ജുനാഥ് നേട്ടം കൊയ്തത്.
ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി യായ മഞ്ജുനാഥ് തേജ്വസി ചാവക്കാട് കോടതിയിലെ സബ് ജഡ്ജ് മമ്മിയൂർ നവ്യനഗറിൽ വിഷ്ണു മഠം വി വിനോദ് – സി നയന ദമ്പതികളുടെ മകനാണ്. ഗുരുവായൂർ ചെസ്സ് ആക്കാദമിയിലാണ് പഠനം. കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ ഗെയിംസിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടുകയും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
Comments are closed.