mehandi new

മന്നലാംകുന്ന് ബീച്ച് ഈദ് ഫെസ്റ്റിന് ശനിയാഴ്ച്ച തുടക്കം

fairy tale

മന്നലാംകുന്ന് : പുന്നയൂർ ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന മന്നലാംകുന്ന് ബീച്ച് ഈദ് ഫെസ്റ്റിനു ശനിയാഴ്ച്ച തുടക്കമാവും. ഏപ്രിൽ 22 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്ക് ശനിയാഴ്ച്ച വൈകുന്നേരം തിരിതെളിയും. 22 ന് വൈകീട്ട് അഞ്ചുമണിക്ക് ടി എൻ പ്രതാപൻ എം പി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.

planet fashion

24 ന് വൈകീട്ട് നാലു മണിക്ക് നാട്ടുത്സവം ഘോഷയാത്ര, ആറുമണിക്ക് സാംസ്കാരിക സമ്മേളനം. ദേവസ്വം പട്ടികജാതി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എൻ കെ അക്ബർ എൽ എൽ എ മുഖ്യഥിതിയാകും.

ആദ്യ ദിനം വൈകീട്ട് അഞ്ചുമണിക്ക് ഈദ് സംഗമവും ചാലക്കുടി പ്രസീത നയിക്കുന്ന നാടൻ പാട്ട് തൃശൂർ പതി ഫോക്ക് മെഗാ ഷോയും അരങ്ങേറും.
23 ന് വൈകീട്ട് ആറുമണിക്ക് ഷമീർ പട്ടുറുമാൽ നയിക്കുന്ന ഗാനമേള.
തുടർ ദിവസങ്ങളിൽ ബീച്ച് ബീറ്റ്സ് മ്യൂസിക്കൽ ബാൻഡ് അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട്, കാലിക്കറ്റ് അറേബ്യൻ സിസ്റ്റേഴ്സ് അവതരിപ്പിക്കുന്ന ഒപ്പന എന്നിവയുണ്ടാകും.

Ma care dec ad

Comments are closed.