mehandi new

മന്ദലാംകുന്ന് ജി എഫ് യു പി സ്‌കൂൾ കലോൽസവം തുടങ്ങി

fairy tale

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു. പി സ്‌കൂൾ കലോൽസവം പ്രശസ്ത ഗായകൻ ഷെമീർ പട്ടുറുമാൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പുന്നയൂർ പഞ്ചായത്ത് അംഗം അസീസ്‌ മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു.

planet fashion

പി.ടി.എ പ്രസിഡണ്ട് റാഫി മാലിക്കുളം, എസ്.എം.സി ചെയർമാൻ ടി.കെ ഖാദർ, പ്രധാന അധ്യാപിക സുനിത മേപ്പുറത്ത്, മദർ പി.ടി.എ പ്രസിഡണ്ട് ഉനൈസ ഹംസ, വൈസ് പ്രസിഡണ്ട് ഷൈല ശാദുലി, പി.ടി.എ വൈസ് പ്രസിഡണ്ട് പി.വി സന്തോഷ്, കമ്മിറ്റി അംഗങ്ങളായ ടി.എ അയിഷ, പി.എം ബിലാൽ, റാമിയ, ഇ.പി ഷിബു മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ സലീം മാസ്റ്റർ സ്വാഗതവും ഫെബി ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടന്നു.
ചൊവ്വാഴ്ച്ച അറബിക് സാഹിത്യോത്സവം നടക്കും

Ma care dec ad

Comments are closed.