mehandi new

മണത്തല നേർച്ച – പ്രജോതിയുടെ ആദ്യ കാഴ്ച്ച ജാറം അംഗണത്തിൽ എത്തി – ഈ വർഷം 35 കാഴ്ച്ചകൾ – ബ്ലാങ്ങാട് എച്ച് എം സി യുടെ കാഴ്ച്ചയിൽ 9 ആനകൾ അണിനിരക്കും

fairy tale

ചാവക്കാട് : മണത്തല നേർച്ച   പ്രജോതിയുടെ ആദ്യ കാഴ്ച്ച  ജാറം അംഗണത്തിൽ എത്തി.   രാവിലെ ചാവക്കാട് ടൗണിൽനിന്ന് പുറപ്പെട്ട പ്രജോതിയുടെ ആദ്യ കാഴ്ച്ച ഒൻപതര മണിയോടെ മണത്തലയിൽ എത്തി. 

planet fashion

നാലകത്ത് ചാന്ദിപ്പുറത്ത് ശഹീദ് ഹാദ്രോസ് കുട്ടി മൂപ്പരുടെ 236 മത് ചന്ദനക്കുടം നേർച്ചയാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി കൊണ്ടാടുന്നത്. ഇന്നലെ വെള്ളിയാഴ്ച മണത്തല പള്ളിയിൽ അസർ നമസ്കാരാനന്തരം നടന്ന മൗലീദ് പാരായണം, പ്രത്യേക പ്രാർത്ഥനകൾ അന്നദാനം എന്നിവയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. 

ജനുവരി 28, 29 ഞായർ തിങ്കൾ ദിവസങ്ങളിലായി നടക്കുന്ന വാദ്യഘോഷങ്ങളോടെയുള്ള ആഘോഷങ്ങൾക്ക് പ്രാജ്യോതിയുടെ ആദ്യ കാഴ്ചയോടെ തുടക്കമായി.  പി എം ബില്‍ഡേര്‍സ്‌  അരിമാര്‍ക്കറ്റ്‌, ഡർട്ടിയൊക്സ് വോള്‍ഗ നഗർ, അഡ്രോക്സാ ഫെസ്റ്റ് പഴയ പാലം, സഹൃദയ തെക്കഞ്ചേരി, ജിന്ന്‌ ഫെസ്റ്റ് തെക്കഞ്ചേരി, പവർ അയിനിപ്പുള്ളി, ചങ്ക്സ്‌ കാഴ്ച ചാവക്കാട് ബസ്സ്റ്റാണ്ട്, ഡറോക്‌ളിയൻസ് പുളിച്ചിറകെട്ട്, ഒയാസ്കോ ഫെസ്റ്റ് തങ്ങൾ പടി, ചലഞ്ചേർസ് അയിനിപ്പുള്ളി, ഓഫ് റോഡ് ബ്ലാങ്ങാട് പള്ളി, മുഹമ്മദൻസ് ഫെസ്റ്റ് കള്ളാമ്പിപ്പടി, ബ്ലാങ്ങാട് ഫെസ്റ്റ് മാട്ടുമ്മൽ, ഷാഡോ ഫെസ്റ്റ് ഷാഫി നഗർ ബേബി റോഡ് എന്നീ പതിനഞ്ചോളം കാഴ്ച്ചകൾ ഇന്ന് മണത്തലയിൽ എത്തിച്ചേരും.

നേർച്ചയുടെ പ്രധാന ദിനമായ  29ന് തിങ്കളാഴ്ച മകരം 15 നു രാവിലെ ഒൻപതു മണിക്ക് തെക്കഞ്ചേരിയിൽ നിന്നും പുറപ്പെടുന്ന താബൂത്ത് കാഴ്ച്ച ചാവക്കാട് നഗരം ചുറ്റി പതിനൊന്നര മണിയോടെ മണത്തല പള്ളി ജാറത്തിൽ എത്തിച്ചേരും. നാടിന്റെ വിവിധ ദിക്കുകളിൽ നിന്നും കൊടിയേറ്റ കാഴ്ചകളും തൊട്ടു പിറകെ പള്ളി അംഗണത്തിൽ എത്തി കൊടിയേറ്റും. കറുത്ത കുടുംബത്തിലെ ഹിന്ദു സഹോദരങ്ങൾ പള്ളി മുറ്റത്തെ താണി മരത്തിൽ കൊടികയറ്റും. ഉച്ചതിരിഞ്ഞ് നാട്ടു കാഴ്ചകളും വിവിധ ക്ലബ്ബുകളുടെ കാഴ്ച്ചകളും ഉണ്ടാവും.

റെഡ് നൈറ്റ് ചെങ്കോട്ട പുത്തൻകടപ്പുറം, ശാന്തി പീപ്പിൾസ് ചാവക്കാട് ടൗൺ, സ്കിൽ 555 ഫെസ്റ്റ് തെക്കഞ്ചേരി, റോഡീസ് ഫെസ്റ്റ് പള്ളിതാഴം, ടൈറ്റൻസ് പരപ്പിൽതാഴം, ഹൂറിക്ൻസ് അയിനിപ്പുള്ളി, ബ്ലോക്ക് ഗയ്‌സ് ബ്ലോക്ക് ഓഫീസ് മണത്തല, സൂര്യോത്സവം പുത്തൻകടപ്പുറം, മഹാത്മാ ഫെസ്റ്റ് കോളനിപ്പടി, വൈബിങ് നൈറ്റ് പുത്തൻകടപ്പുറം, സ്പാർക് തെക്കഞ്ചേരി, ക്രസന്റ് ഫെസ്റ്റ് പുത്തൻകടപ്പുറം, മിറാക്കിൾ ഫെസ്റ്റ് സിദ്ധീഖ് പള്ളി ബ്ലാങ്ങാട്, ലിയോൺ മഹോത്സവം പുത്തൻകടപ്പുറം, മഹാ കാഴ്ച്ച ചാവക്കാട് ബസ് സ്റ്റാണ്ട്, ലാൽ സലാം കോട്ടപ്പുറം, എച്ച് എം സി ബ്ലാങ്ങാട് ബീച്ച് ഉൾപ്പെടെ പതിനേഴ് കാഴ്ച്ചകൾ വിവിധ ക്ലബ്ബുകളുടേതായി ഉണ്ടാവുമെന്ന് നേർച്ച കമ്മിറ്റി അറിയിച്ചു.

ബ്ലാങ്ങാട് ബീച്ചിൽ നിന്നും പുറപ്പെടുന്ന എച്ച് എം സി യുടെ കാഴ്ചയിൽ 9 ആനകൾ അണിനിരക്കും.

Jan oushadi muthuvatur

Comments are closed.