mehandi new

ചാവക്കാട് താലൂക് ആശുപത്രിയിലേക്ക് ആശാ വർക്കർമാരുടെ മാർച്ചും ധർണ്ണയും

fairy tale

ചാവക്കാട് : ആശ വർക്കെഴ്‌സ് യൂണിയൻ (സി ഐ ടി യു ) ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക് ആശുപത്രിയിലേക്ക് ആശാ  വർക്കർമാർ മാർച്ചും ധർണ്ണയും നടത്തി. സി ഐ ടി യു ചാവക്കാട് ഏരിയ പ്രസിഡന്റ്‌ കെ എം അലി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ സെക്രട്ടറി സ്മൃതി മനോജ്‌ അധ്യക്ഷത വഹിച്ചു. 

planet fashion

ആശ വർക്കാർമാർക്ക് ചുരുങ്ങിയ വേതനം 15000രൂപ അനുവദിക്കുക, ശൈലി ആപ്പിന് ഉപകരണവും, 20രൂപ ഇൻസെന്റീവും നൽകുക,  ഉത്സവബത്ത 5000രൂപ അനുവദിക്കുക, പെൻഷൻ പ്രായം 65 വയസ്സ് ആക്കുക, പിരിഞ്ഞു പോകുമ്പോൾ അഞ്ചു ലക്ഷം രൂപ അനുവദിക്കുക,  പെൻഷൻ ചുരുങ്ങിയത് 5000രൂപ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും. 

സബിത പ്രേമൻ, അഭിനി ശിവജി, ജോളി ജോർജ്, വിനിത, റാമിജ ഹംസു, സുധദേവി എം ബി എന്നിവർ സംസാരിച്ചു.

Comments are closed.