mehandi new

ഗുരുവായൂർ കരുണയിൽ ഭിന്നശേഷിക്കാരുടെ വിവാഹ നിശ്ചയം നടന്നു

fairy tale

ഗുരുവായൂർ :  കരുണ ഫൗണേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരുടെ വിവാഹ നിശ്ചയം നടത്തി. ഗുരുവായൂരിലെ കരുണ ഫൗണ്ടേഷൻ്റെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ആറുപേരുടെ വിവാഹ നിശ്ചയം നടന്നു. 2024 മെയ് 25 ന് കരുണ മംഗല്യ സംഗമത്തിൽ 6 ഭിന്നശേഷിക്കാരുടെ വിവാഹങ്ങൾ  ഗുരുവായൂർ മുനിസിപ്പൽ ടൗൺ ഹാളിൽ വച്ച് രാവിലെ 9 മണിക്ക് കരുണ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ  ബന്ധു മിത്രാദികളുടെയും, പൗര പ്രമുഖരുടേയും കരുണ കുടുംബാഗങ്ങളുടേയും സാന്നിധ്യത്തിൽ  നടത്തുവാൻ തീരുമാനിച്ചു. കഴിഞ്ഞ 12 വർഷങ്ങളായി കരുണ ഫൗണേഷൻ  ഭിന്നശേഷിക്കാരുടെ വിവാഹങ്ങൾ നടത്തി കൊടുത്തു വരുന്നു. ഏകദേശം  458 ഭിന്നശേഷിക്കാരുടെ വിവാഹങ്ങൾ കരുണ മുഖേനയും 156 പേരുടെ വിവാഹങ്ങൾ കരുണ നേരിട്ടും നടത്തി കൊടുത്തീട്ടുണ്ട്. 2024 ലെ ആദ്യഘട്ട വിവാഹ നിശ്ചയമാണ് കഴിഞ്ഞ ദിവസം നടന്നത്.

planet fashion

കരുണ ഫൗണ്ടേഷൻ ചെയർമാൻ  കെ ബി സുരേഷ്, ട്രസ്റ്റി ബോർഡ് അംഗം ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, സെക്രട്ടറി  സതീഷ് വാര്യർ, ട്രഷറർ  സോമശേഖരൻ പിള്ള,  ശാന്ത ശ്രീനിവാസൻ,  ഷീല സുരേഷ്,  ഇന്ദിര സോമൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.  സെക്രട്ടറി സതീഷ് വാരിയർ സ്വാഗതം പറഞ്ഞു. പുടവമാറ്റ 

ചടങ്ങിന് കെ ബി സുരേഷ്,  ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ, കോർഡിനേറ്റർ  ഫാരിദ ഹംസ, സതീഷ് വാര്യർ, വസന്ത മണി ടീച്ചർ, സാജിത മൊയ്നുദ്ദീൻ, ഗീത  സുരേഷ്, മീന എന്നിവർ നേതൃത്വം നൽകി. ശതാഭിഷിക്തനാവുന്ന വൈസ് ചെയർമാൻ  ശ്രീനിവാസൻ ചുള്ളിപ്പറമ്പലിനെ  പൊന്നാടയണിയിച്ച് ആദരിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് മിനി കാക്കശ്ശേരി  വിവാഹ ജീവിതം എങ്ങിനെ വിജയിപ്പിക്കാം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.

സുഗതൻ കുന്നത്തുള്ളി, കുമാർ കുന്നംകുളം, ചന്ദ്രൻ, സുബൈദ, ഉണ്ണികൃഷ്ണൻ, കാർത്തികേയൻ, അക്ബർ അഞ്ചങ്ങാടി മുതലായവർ ആശംസകൾ നേർന്നു. ജോയിൻ്റ് സെക്രട്ടറി ജയൻ നന്ദി പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.