മേരിമോളുടെ ‘കണ്ടൽ മാമൻ’ യാത്രയായി

പാവറട്ടി: രാജ്യത്തിനകത്തും പുറത്തുമായി നിരവധി പുരസ്കാങ്ങള്‍ നേടിയ ‘മേരിമോളുടെ കണ്ടല്‍ ജീവിതം’ എന്ന ഹൃസ്വചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച അറുമുഖന്‍ വെങ്കിടങ്ങ് യാത്രയായി. നാടന്‍ ജീവിതരീതികളും ശരീരഭാഷയിലും കണ്ടല്‍ പൊക്കുടനെ അനുസ്മരിക്കും വിധമായതിനാല്‍ തന്നെയാണ് ‘കണ്ടല്‍മാമ’നായി ഈ ഹൃസ്വചിത്രത്തില്‍ അദ്ദേഹത്തിനെ തിരത്തെടുത്തത്. നിരവധി നാടന്‍പാട്ടിന് സംഗീതം നല്‍കിയിട്ടുളള അറുമുഖന്‍ വെങ്കിടങ്ങാണ് ഹൃസ്വചിത്രത്തില്‍ സംഗീതമൊരുക്കി പാട്ടുപാടുകയും അഭിനയിക്കുകയും ചെയ്തിരിക്കുന്നത്. പേരക്കുട്ടികളായ അനിഷ്മയും അമൃതകൃഷ്ണയുമാണ് ഒപ്പം പാടിയിരിക്കുന്നത്. ആദ്യമായിട്ടാണ് അറുമുഖന്‍ വെങ്കിടങ്ങ് പാടി അഭിനയിക്കുന്നത്. മാത്രമല്ല കണ്ടലിനെകുറിച്ച് ആദ്യമായിട്ടാണ് ഒരു നാടന്‍പാട്ട് ഇറങ്ങുന്നതും.

കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനുളള ചിത്രീകരണത്തിന്‍റെ ഭാഗമായി അദ്ദേഹം ചേറ്റുവ കണ്ടല്‍ക്കാടുകളിലൂടെ വഞ്ചിയാത്ര നടത്തിയതും അതിന് വേണ്ടി ജീവിതത്തില്‍ ആദ്യമായി തുഴ പിടിച്ചതും കാല്‍മുട്ടില്‍ നീര് വന്ന് വീര്‍ത്തിരിക്കുമ്പോഴും മുട്ടറ്റം ചെളിയിലിറങ്ങി കണ്ടല്‍ നട്ടതും ജ്വലിക്കുന്ന ഓര്‍മ്മകളാണെന്നും എഴുപത്തിമൂന്നാം വയസ്സില്‍ പാട്ടിലും അഭിനയത്തിലും പുതിയ വഴികള്‍ കണ്ടെത്തിയ അറുമുഖന്‍ വെങ്കിടങ്ങ് എന്ന കലാകാരനെ മറക്കാനാവില്ലെന്നും അദ്ധ്യാപകനും സംവിധായകനുമായ റാഫി നീലങ്കാവില്‍ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Comments are closed.