mehandi new

മാസ്സ് ക്ലീൻ ഡ്രൈവ് – ശുചീകരണ യജ്ഞത്തിന് കടപ്പുറം പഞ്ചായത്തിൽ തുടക്കമായി

fairy tale

കടപ്പുറം : സംസ്ഥാന സർക്കാർ മാർച്ച് 30ന് സീറോ വേസ്റ്റ് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കടപ്പുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ ശുചീകരണ യജ്ഞത്തിനു  തുടക്കം കുറിച്ചു.  ജന പങ്കാളിത്തതോടെ മാർച്ച് 15 മുതൽ 20 വരെ നടത്തുന്ന ശുചീകരണ യജ്ഞ പരിപാടിയുടെ ഉദ്ഘാടനം മൂന്നാം കല്ല് പരിസരത്ത്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സാലിഹ ഷൗക്കത്ത് നിർവഹിച്ചു. 

planet fashion

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാഞ്ചന മൂക്കൻ, സ്ഥിരം സമിതി അധ്യക്ഷരായ  വി പി മൻസൂർ അലി, ശുഭ ജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി വി സുബ്രഹ്മണ്യൻ, പഞ്ചായത്ത്‌ മെമ്പർമാരായ  എ വി അബ്ദുൽ ഗഫൂർ, പി എ മുഹമ്മദ്‌, റാഹില വഹാബ്, പ്രസന്ന ചന്ദ്രൻ, സുനിത പ്രസാദ്, സിഡിഎസ് ചെയർപേഴ്സൺ ഫൗസിയ ഉമ്മർ എന്നിവർ വിവിധയിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, ക്ലബ്ബ് പ്രവർത്തകർ, വായനശാല പ്രവർത്തകർ, ആശ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ തുടങ്ങി  പൊതു ജനങ്ങളും ശുചീകരണ  യജ്ഞത്തിൽ പങ്കാളികളായി.

മൂന്നാം കല്ല് മുതൽ കുമാരൻ പടി വരെയുള്ള പഞ്ചായത്തിലെ പ്രധാന പാതയോരം ശുചീകരിച്ച് പ്ലാസ്റ്റിക് മുക്തമാക്കി. തുടർന്നുള്ള ദിവസങ്ങളിൽ ചെറുപാതയോരങ്ങളും സ്കൂളുകളും പരിസരവും വീടും പരിസരവും വിവിധ സ്ഥാപനങ്ങളും പരിസരവും വാർഡുകൾ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവർത്തനവും നടത്തുമെന്ന് പ്രസിഡണ്ട് അറിയിച്ചു. പഞ്ചായത്ത്‌ സെക്രട്ടറി   റാഫി. ഇ തോമസ് സ്വാഗതവും  ഹെൽത്ത് ഇൻസ്പെക്ടർ അമൽജിത്ത് നന്ദിയും പറഞ്ഞു.

Haji’s pharma

Comments are closed.