mehandi new

പോപ്പുലർ ഫ്രണ്ടിനെ അടിച്ചമർത്താൻ കൂട്ട റെയ്ഡ് – നൂറോളം പേർ അറസ്റ്റിൽ ചാവക്കാട് ഓഫീസിലും എൻ ഐ എ എത്തി

fairy tale

ചാവക്കാട്: പോപ്പുലർ ഫ്രണ്ട് ജില്ലാ ഓഫീസിൽ എൻ.ഐ.എ റെയ്ഡ്. ചാവക്കാട് തെക്കഞ്ചേരിയിലെ യൂണിറ്റി സെന്ററിലാണ് ഇന്ന് പുലർച്ചെ സംഘം എത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും പരക്കെ റെയ്ഡ് നടക്കുന്നുണ്ട്.

planet fashion

ഉത്തർപ്രദേശ്, ആന്ത്രപ്രദേശ്, തെലുങ്കാന, കർണ്ണാടക, കേരള എന്നിവിടങ്ങളിൽ ഇന്ന് പുലർച്ച നാഷണൽ ഇൻവെസ്റ്റിഗേഷ്യൻ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ട്ടറേറ്റും ചേർന്നാണ് റെയിഡ് നടത്തിയത്. നൂറോളം പേരെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.

ഇന്ന് രാവിലെ അഞ്ചരയോടെയാണ് ചവാക്കാട് എൻ ഐ എ സംഘം എത്തിയത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (PFI) രാജ്യ വ്യാപകമായി അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഭീകര സംഘടനകളുമായി ബന്ധപ്പെടുത്തിയും സാമ്പത്തിക ക്രമക്കേട് ആരോപിച്ചുമുള്ള രാജ വ്യാപകമായി ഒരേസമയമുള്ള റെയ്ഡ്.

Macare health second

Comments are closed.