mehandi new

അബ്ദുള്‍ഖാദറിനായി യുവാക്കളുടെ കൂട്ടയോട്ടം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

Mss conference ad poster

ചാവക്കാട്: ഗുരുവായൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.വി.അബ്ദുള്‍ഖാദറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ കൂട്ടയോട്ടം ” റണ്‍ ഫോര്‍ അബ്ദുള്‍ഖാദര്‍” സംഘടിപ്പിച്ചു. മണത്തലയില്‍ നിന്ന് ഗുരുവായൂരിലേക്ക് നടത്തിയ കൂട്ടയോട്ടത്തില്‍ നൂറുകണക്കിന് യുവാക്കള്‍ പങ്കെടുത്തു. നടന്‍ ഇര്‍ഷാദ് കൂട്ടയോട്ടം ഫ്‌ളാഗ് ഓഫ് ചെയ്തു. എല്‍.ഡി.എഫ് അധികാരത്തില്‍ വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പറഞ്ഞ ഇര്‍ഷാദ് നൂറിലേറെ സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ കെ.കെ.മുബാറക്ക് അധ്യക്ഷനായി. ഗുരുവായൂരില്‍ നടന്ന കൂട്ടയോട്ടത്തിന്റെ സമാപന സമ്മേളനം സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
എന്‍.പി.നാസര്‍ അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി കെ.വി.അബ്ദുള്‍ഖാദര്‍, എ.എച്ച്.അക്ബര്‍, കെ.എച്ച്.സലാം, എം.ആര്‍.രാധാകൃഷ്ണന്‍, കെ.വി.വിവിധ്, ജി.കെ പ്രകാശ്, വി അനൂപ് തുടങ്ങിയവര്‍ കൂട്ടയോട്ടത്തിന് നേതൃത്വം നല്‍കി.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/05/k-v-abdulkader-run-with-youth.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.