മെയ് 20 ദേശീയ പണിമുടക്ക് – അധ്യാപകരും ജീവനക്കാരും തഹസീൽദാർക്ക് നോട്ടീസ് നൽകി

ചാവക്കാട് : മെയ് 20 ന്റെ ദേശീയ പണിമുടക്കിന്റെ ഭാഗമായി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ചാവക്കാട് തഹസീൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. ചാവക്കാട് സിവിൽ സ്റ്റേഷൻ പരിസരത്തു നിന്നും പ്രകടനമായെത്തിയാണ് നോട്ടീസ് നൽകിയത്.

താലൂക് ഓഫീസിനു മുന്നിൽ നടന്ന പൊതു യോഗം കെ എസ് ടി എ ജില്ലാ പ്രസിഡന്റ് കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് ടി എം ബിന്ദു അധ്യക്ഷത വഹിച്ചു. കെ ജി ഒ എ നേതാവ് ടോണി ലുയീസ് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. എഫ് ഇ എസ് ടി ഒ (FSETO) താലൂക് സെക്രട്ടറി വി വിമോദ് സ്വാഗതവും കെ സി ഗിരീഷ് നന്ദിയും പറഞ്ഞു.
മോദി സർക്കാരിന്റെ തൊഴിലാളി – കർഷക വിരുദ്ധ നയങ്ങൾക്കെതിരെ, 2025 മെയ് 20 നാണ് ദേശീയ പൊതു പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 14 ദേശീയ ട്രേഡ് യൂണിയനുകളും കേന്ദ്ര– സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളും, ബാങ്ക് –ഇൻഷുറൻസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും ചേർന്നാണ്, ദേശീയ പണിമുടക്കിനാഹ്വാനം നൽകിയിരിക്കുന്നത്.
ദേശീയ പണിമുടക്കിന് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ദിവസം യു.ഡി.എഫ് കരിദിനമായി ആചരിക്കും.

Comments are closed.