പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണവും – നാളെ തിരുവത്രയിൽ തുടക്കം


ചാവക്കാട് : ചാവക്കാട് നഗരസഭയും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി ആയുഷ് ആയുർവേദ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പിന് നാളെ തിരുവത്രയിൽ തുടക്കം കുറിക്കും.
വിവിധ ദിനങ്ങളിലായി നഗരസഭയുടെ വ്യത്യസ്ഥ മേഖലകളിലാണ് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. നാലാം തിയതി ശനിയാഴ്ച തിരുവത്ര കുമാർ എ യു പി സ്‌കൂളിലാണ് ആദ്യ ക്യാമ്പ് നടത്തുന്നത്. രാവിലെ പത്തുമണിമുതൽ ഒരുമണിവരെയായിരിക്കും ക്യാമ്പ് സമയം.
ചാവക്കാട് ആയുർവേദ ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്ര മെഡിക്കൽ ഓഫീസർ ഡോക്ടർ ശബ്ന കൃഷ്ണൻ ക്യാമ്പിന് നേതൃത്വം നൽകും.
ഈ മാസം ഏഴാം തിയതി ചാവക്കാട് ആയുർവേദ ഡിസ്പെൻസറി , പതിനൊന്നാം തിയതി പാലയൂർ യു പി സ്കൂൾ, പതിനാലാം തിയതി മുതുവട്ടൂർ പബ്ലിക് ലൈബ്രറി, പതിനെട്ടാം തിയതി മണത്തല കാണംകോട്ട് എ എൽ പി സ്കൂൾ, 25 ന് ബേബി റോഡ് സരസ്വതി എ എൽ പി സ്കൂൾ എന്നിവിടങ്ങളിൽ മെഡിക്കൽ ക്യാമ്പ് തുടരും.

Comments are closed.