ഒപ്പ് മതിൽ തീർത്ത് കടപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ
കടപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ പ്രതിസന്ധി. ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് കടപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ ഒപ്പു മതിൽ സംഘടിപ്പിച്ചു. 2898 കോടി രൂപയാണ് 2023-24 സാമ്പത്തിക വർഷത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ട തുക ഗവൺമെൻറ് റദ്ദാക്കിയത്. ഇതുമൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം പ്രതിസന്ധിയിലാണ്. ലൈഫ് ഭവന നിർമ്മാണ പദ്ധതി, അടിസ്ഥാന സൗകര്യ വികസനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനിവാര്യ ചുമതലകൾ നിർവഹിക്കൽ, ദൈനംദിന കൃത്യനിർവഹണം എന്നിവ പ്രതിസന്ധിയിലാണ്. മുസ്ലിം ലീഗ് ജില്ലാ ട്രഷറർ ആർ വി അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുസ്ലിം ലീഗ് പാർട്ടിയിലെ ജനപ്രതിനിധികളുടെ സംഘടനയാണ് എൽജിഎംഎൽ. തൃശ്ശൂർ ജില്ല സെക്രട്ടറി ഹസീന താജുദ്ദീൻ അധ്യക്ഷത വഹിച്ചു.
കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ് ഷൗക്കത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശുഭ ജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി ആർ ഇബ്രാഹിം, മുഹമ്മദ് നാസിഫ്, എ വി അബ്ദുൽ ഗഫൂർ, സുനിത പ്രസാദ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി കെ അബൂബക്കർ, മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ബി കെ സുബൈർ തങ്ങൾ, സെക്രട്ടറി പി എം മുജീബ്, ട്രഷറർ സേതു മുഹമ്മദ് പോക്കാക്കില്ലത്ത്, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് തെരുവത്ത്, ആർ കെ ഇസ്മായിൽ, ആർ എസ് മുഹമ്മദ് മോൻ, വി എം മനാഫ്, ആർ കെ ഷാഹു, സി അലിക്കുഞ്ഞി, ഉമ്മർ ഹാജി, പി കെ ശാഫി, തെക്കരകത്ത് കരീം ഹാജി, ഷംസിയ തൗഫീഖ്, ഷൈല മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Comments are closed.