mehandi new

ഹിമാചല്‍പ്രദേശില്‍ അപകടത്തില്‍ മരിച്ച ലെഫ്റ്റനന്റ് കമാന്റര്‍ വിബിന്‍ ദേവിന്റെ ഭവനം തൃശൂർ അതിരൂപത സഹായമെത്രാൻ സന്ദർശിച്ചു

fairy tale

ഗുരുവായൂർ : ഹിമാചല്‍പ്രദേശില്‍ പാരാ അപകടത്തില്‍ മരിച്ച ഗുരുവായൂര്‍ സ്വദേശി ലെഫ്റ്റനന്റ് കമാന്റര്‍ വിബിന്‍ ദേവിന്റെ മാതാപിതാക്കളെ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ സന്ദര്‍ശിച്ചു. അച്ഛന്‍ വിജയകുമാര്‍, അമ്മ ബേബി, സഹോദരി ഇന്ദു, സഹോദരി ഭർത്താവ്‌ ശ്രീകാന്ത് എന്നിവർക്ക് അനുശോചനവും പ്രാർത്ഥനകളും നേർന്നു.

planet fashion

ഫാ.പ്രിന്റോ കുളങ്ങര, ഫാ.ആന്റോ രായപ്പൻ, പി.ഐ.ലാസർ മാസ്റ്റർ, ട്രസ്റ്റിമാരായ ബാബുരാജൻ ഒ സി, ലോറൻസ് നീലങ്കാവിൽ, പ്രിൻസൻ തരകൻ, പി. ആർ. ഒ ആന്റോ എൽ പുത്തൂർ തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു.

ഫോട്ടോ : പാരാ ഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ മരിച്ച ലെഫ്റ്റനന്റ് കമാന്റര്‍ വിബിന്‍ ദേവിന്റെ മാതാപിതാക്കളെ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ സന്ദര്‍ശിച്ചു ആശ്വസിപ്പിക്കുന്നു

Comments are closed.