mehandi new

എം ഐ പൂർവ വിദ്യാർത്ഥി കൂട്ടായ്‌മയായ മിഹ്‌സ എ എം അബ്ദുൽസമദിനെ ആദരിച്ചു

fairy tale

പൊന്നാനി: എം.ഐ. ഹയർ സെക്കൻഡറി സ്‌കൂളിൽ പൂർവവിദ്യാർഥി കൂട്ടായ്‌മയായ മിഹ്‌സയുടെ നേതൃത്വത്തിൽ മൗനത്തുൽ ഇസ്‌ലാം സഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത മിഹ്‌സയുടെ രക്ഷാധികാരിയായ എ. എം. അബ്ദുൽസമദിനെ ആദരിച്ചു. സ്‌കൂളിൽ നടന്ന സ്‌നേഹാദരവ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. മിഹ്‌സ പ്രസിഡൻറ് പ്രൊഫ. ഇമ്പിച്ചിക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. മൗനത്തുൽ ഇസ്‌ലാം സഭയുടെ മുൻ ജനറൽ സെക്രട്ടറി ഹംസബിൻ ജമാൽ റംലിയെ ചടങ്ങിൽ അനുസ്‌മരിച്ചു. മിഹ്‌സ സ്ഥാപക പ്രസിഡൻറ് റിട്ട. പ്രിൻസിപ്പൽ യു.എം. ഇബ്രാഹിംകുട്ടി എ.എം. അബ്ദുൽസമദിന് പൊന്നാട അണിയിച്ചു. അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തി.

planet fashion

മിഹ്‌സ ജനറൽ സെക്രട്ടറി എം.എ. ഹസീബ്, ടി. കെ. അഷ്‌റഫ്‌, അഹമദ് ബാഫഖി തങ്ങൾ, പി. കുഞ്ഞുമുഹമ്മദ്‌ കടവനാട്, സഫറുള്ള, എം.ഐ. സ്‌കൂൾ പ്രിൻസിപ്പൽമാരായ നബീൽ, ആസിഫ്, പ്രഥമാധ്യാപകൻ ഷംസുദ്ദീൻ വെട്ടം, മിഹ്‌സ ഭാരവാഹികളായ കെ. സ്വാലിഹ്, സി. രഘുനാഥൻ, കെ. നിസാർ, റാബിയ ജമാൽ, ഗഫൂർ കൂട്ടായി, ഫസൽ തങ്ങൾ, യു.കെ. അമാനുള്ള, കെ.എം. അബ്ദുറഹിമാൻ, ഹബീബ് സർഗം, ടി. കെ. ഇസ്മായിൽ, നാസർ പാലക്കൽ, സെക്രട്ടറി അസ്മ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

ഫോട്ടോ : – പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ മിഹ്‌സയുടെ സ്‌നേഹാദരവ് മൗനത്തുൽ ഇസ്‌ലാം സഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത മിഹ്‌സ രക്ഷാധികാരി എ.എം. അബ്ദുൽസമദിന് നൽകുന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

Jan oushadi muthuvatur

Comments are closed.