മൗനത്തിലേക്ക് കുടിയേറുന്നവർ കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു

ചാവക്കാട് : ഒരുമനയൂർ സ്വദേശിയായ സൗദ ബാബു നസീർ രചിച്ച മൗനത്തിലേക്ക് കുടിയേറുന്നവർ എന്ന കവിതാ സമാഹാരത്തിന്റെ കവർ മുൻ എം എൽ എ യും സിനിമാ സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദ് പ്രകാശനം ചെയ്തു. ചടങ്ങിൽ സിനിമാ പ്രവർത്തകനായ നൗഷാദ്, കവി ഷാജഹാൻ ഒരുമനയൂർ, ബാബു നസീർ, നബീൽ ഗുരുവായൂർ, ഫസലുദ്ദീൻ പി കെ, അലി തുടങ്ങിയവർ സംബന്ധിച്ചു.

സൗദയുടെ 45 കവിതകളുടെ സമാഹാരമാണ് മൗനത്തിലേക്ക് കുടിയേറുന്നവർ എന്ന പുസ്തകം. ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിൽ വെച്ച് നവംബർ 7 ന് വൈകീട്ട് 4 മണിക്ക് കവിതാ സമാഹാരത്തിന്റെ പ്രകാശനം നടക്കും. ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ.

Comments are closed.