mehandi new

എം പി ഫണ്ട് ഉപയോഗിച്ച് നഗരസഭയുടെ വിവിധ വാർഡുകളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു

fairy tale

ചാവക്കാട് :  ടി എൻ പ്രതാപൻ എം പി ആയിരിക്കെ  അനുവദിച്ച 595200/-രൂപ വിനിയോഗിച്ച് നഗരസഭയുടെ വിവിധ വാർഡുകളിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ചെയർപേഴ്സൺ  ഷീജ പ്രശാന്ത് നിർവഹിച്ചു. ചാവക്കാട് നഗരസഭ വാർഡ്‌ 4 കിരാമൻകു ന്ന് മസ്ജിദ്,  വാർഡ്23 ചാവക്കാട് ബീച്ച് മത്സ്യ മാർക്കറ്റ്, വാർഡ് 17 ചാവക്കാട് താലൂക്ക് ആശുപത്രി, വാർഡ്32 ഇ എം എസ് നഗർ എന്നി വിടങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. 

planet fashion

ചാവക്കാട് ബീച്ച് മത്സ്യ മാർക്കറ്റിൽ നടന്ന ചടങ്ങിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ്   കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ  എ വി അധ്യക്ഷത വഹിച്ചു.  മുൻ തൃശ്ശൂർ എംപി ടി എൻ പ്രതാപൻ മുഖ്യ അതിഥിയായി. മുൻ ചെയർമാനും  കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർമാരായ കെ.വി സത്താർ, ഫൈസൽ കാനാമ്പുള്ളി എന്നിവർ ആശംസകൾ അറിയിച്ചു. 23-ാം വാർഡ് കൗൺസിലർ  കബീർ പി കെ സ്വാഗതം പറഞ്ഞു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർപേഴ്സൺ  പ്രസന്ന രണദിവെ നന്ദി പറഞ്ഞു. നഗരസഭ കൗൺസിലർമാർ, മത്സ്യ വ്യാപാരികൾ, മത്സ്യത്തൊഴിലാളികൾ  എന്നിവരും പങ്കെടുത്തു.

Ma care dec ad

Comments are closed.