mehandi banner desktop
Chavakkad online

കുട്ടികളുടെ പാർക്കിലും ഓപ്പൺ ജിമ്മിലും ഇനി മിനിമാസ്റ്റ് വെളിച്ചം വിതറും

Ft

കടപ്പുറം : അഞ്ചങ്ങാടി വാർഡിൽ കുട്ടികളുടെ പാർക്കിനും ഓപ്പൺ ജിമ്മിനും സമീപത്തായി സ്ഥാപിച്ചിട്ടുള്ള മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ വി എം മുഹമ്മദ് ഗസ്സാലി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സി വി സുബ്രഹ്മണ്യൻ, കടപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി പി മൻസൂർ അലി, ശുഭ ജയൻ, എ വി അബ്ദുൽ ഗഫൂർ, സുബൈർ തങ്ങൾ, സി കെ സിദ്ദീഖ്, പി കെ ഷറഫുദ്ദീൻ, വി എം മനാഫ്,ല ത്തീഫ് അറക്കൽ, അബ്ദുല്ലത്തീഫ്, ജിംഷാദ്, സയിദ്, അലി പുത്തൻപുരയിൽ, ടി കെ ഷാഹുൽ ഹമീദ്, ജാഫർ, സജിത, റഹ്മത്ത്, മുസ്തഫ, സഹലബത്, ഇർഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

Jan oushadi

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ  മുഹമ്മദ് ഗസ്സാലിയുടെ ശ്രമഫലമായി കടപ്പുറം ഗ്രാമപഞ്ചായത്തിലേക്ക്  ലഭിച്ച 6 മിനി മാസ്റ്റുകളിൽ ഒന്നാണ് തിങ്കളാഴ്ച സ്വിച്ച് ഓൺ ചെയ്തത്.

Comments are closed.