mehandi new

കടൽ അടക്കുന്നു; ട്രോളിംഗ് നിരോധനം – ഇന്ന് അർദ്ധരാത്രിമുതൽ ആഴക്കടൽ മത്സ്യബന്ധനത്തിന് വിലക്ക്

fairy tale

ചാവക്കാട്: ആഴക്കടൽ മത്സ്യബന്ധനത്തിന് വിലക്ക്. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ ആരംഭിക്കും.  കോസ്റ്റൽ പോലീസ് ബോട്ടുടമകൾക്ക് 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തെ കുറിച്ച് അറിയിപ്പ് നൽകി. 

planet fashion

തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനം 51 ദിവസം കഴിഞ്ഞ് ജൂലൈ 31നാണ് അവസാനിക്കുന്നത്. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ഫിഷറീസ് ഡിപ്പാർട്മെണ്ടിനു കീഴിൽ മറൈൻ പോലീസും  കോസ്റ്റൽ  പോലീസും ഉൾപ്പെടുന്ന സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചതായും മുനക്കകടവ് കോസ്റ്റൽ പോലീസ് ഇൻസ്‌പെക്ടർ ഫർഷാദ് പറഞ്ഞു.

മത്സ്യബന്ധന നിരോധനം കണക്കിലെടുത്ത് തമിഴ്നാട്ടുകാരുടെയും തെക്കന്‍ ജില്ലക്കാരുടെയും ഉടമസ്ഥയിലുള്ള  ബോട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്ക് പോയിക്കഴിഞ്ഞു. അവശേഷിക്കുന്ന ചിലര്‍ തിങ്കളാഴ്ച വൈകിട്ടോടെ നാട്ടിലേക്ക് പോകും. നാട്ടുകാരുടെ ഉടമസ്ഥതയിലുള്ള ചില ബോട്ടുകള്‍ അറ്റകുറ്റ പണിക്കായി കരയിലേക്ക് കയറ്റി വെച്ചു. 80 ലധികം ബോട്ടുകളിലെ 1000 ഓളം വരുന്ന അനുബന്ധതൊഴിലാളികൾ മറ്റു തൊഴിലുകൾ തേടിപ്പോകും. 

ഹാര്‍ബറില്‍ മത്സ്യം കയറ്റിയിറക്കാന്‍ 5 വിവിധ യൂണിയനുകളിലായി എഴുപതോളം തൊഴിലാളികളാണുള്ളത്.  ട്രോളിംഗ് നിരോധനം പരമ്പരാഗത വള്ളക്കാര്‍ക്ക് ബാധകമല്ലെങ്കിലും ഈ വിഭാഗക്കാര്‍ മുനക്കക്കടവ് ഹാര്‍ബറില്‍ മീനുമായത്തെുന്നത് പതിവല്ലാത്തതിനാല്‍ കയറ്റിറക്ക തൊഴിലാളികള്‍ക്ക് ജോലി ഇല്ലാതാകും. ട്രോളിംഗ് നിരോധനം കഴിഞ്ഞാലും തെക്കൻ മേഖലകളിലെ ബോട്ടുകൾ മുനക്കടവ് ഹാർബറിൽ എത്താൻ പിന്നെയും മാസങ്ങൾ എടുക്കും. 52 ദിവസത്തിന് പുറമെ ഒന്നരമാസം കൂടി കയറ്റിറക്ക തൊഴിലാളികള്‍ക്ക് ജോലി ഇല്ലാതാകും. പലരും ഈ കാലയളവില്‍ പട്ടിണിയകറ്റാന്‍ മറ്റു തൊഴിലുകളിലേക്ക് തിരിയലാണ് പതിവ്.

ബോട്ടുകള്‍ക്ക് അറ്റകുറ്റപണി നടത്താനും പെയിന്റടിക്കാനും വലയും മറ്റ് അനുബന്ധ ഉപകരണങ്ങളുടെ കേടുപാടുകൾ തീർക്കാനുമാണ് ബോട്ടുടമകള്‍ ട്രോളിങ് നിരോധന കാലം ഉപയോഗപ്പെടുത്തുന്നത്.  മൂന്നു ലക്ഷത്തോളം രൂപ അറ്റകുറ്റ പണികൾക്കായി ചിലവ് വരും. 

മത്സ്യ സമ്പത്ത് കുറഞ്ഞതും ഡീസലിന്റെ വില വർധനവും ഈ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് മറൈൻ പോലീസിന്റെ അനാവശ്യ റെയ്ഡും, ഒരു കുറ്റവും ചെയ്യാത്തവർക്ക് മേൽ വൻതുക പിഴ ചുമത്തുന്നതുമെന്ന് അൽ നൂർ ബോട്ടുടമ റാസിക് പറയുന്നു. 

ഒരുവട്ടം കടലിൽ പോയി വരാന്‍ ഓരോ ബോട്ടിനും 200 ലിറ്റര്‍ ഡീസല്‍ വരെ ആവശ്യമായി വരുന്നുണ്ട്. ഒരു ബോട്ടിൽ പത്ത് തൊഴിലാളികളെങ്കിലും കാണും. മീനുണ്ടയാലും ഇല്ലെങ്കിലും മുപ്പതിനായിരത്തിനു മേൽ ഒരു ദിവസം ചിലവ് വരുമെന്ന് ഏർവാടി ബോട്ടുടമ ഷമീർ  പറഞ്ഞു.  വലയില്‍ ലഭിച്ച മത്സ്യങ്ങള്‍ക്ക് ഇരട്ടി വില ലഭിച്ചാല്‍ മാത്രമെ ചെലവ് പിടിച്ചു നിര്‍ത്താനാവൂ. കടങ്ങളിൽ പെട്ടുഴലുന്ന   മത്സ്യമേഖലയിലെ തൊഴിലാളികള്‍ ട്രോളിംങ് നിരോധനം അവസാനിക്കുന്നത് വരെ മറ്റു തൊഴിലുകള്‍ കണ്ടത്തെണം.

ട്രോളിംഗ് നിരോധന കാലത്ത് തൊഴിലില്ലാതെ പ്രയാസമനുഭവിക്കു മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും ധന സഹായം ലഭ്യമാക്കണമെന്ന് ഫിഷറീസ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടതായി മുനക്കക്കടവ് ഹാര്‍ബറിലെ തൊഴിലാളി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡണ്ട് ആച്ചി ബാബു പറഞ്ഞു.

Macare 25 mar

Comments are closed.