mehandi banner desktop
Chavakkad online

എല്ലാവർക്കും വീട് പദ്ധതി നടപ്പിലാക്കും – കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

Ft

ചാവക്കാട് :  എല്ലാവർക്കും വീട് എന്ന സ്വപ്‍ന പദ്ധതി തൃശൂർ ജില്ലയിൽ നടപ്പിലാക്കുമെന്ന്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് പറഞ്ഞു. ആദ്യ പടിയെന്നോണം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു വീട് പണിതു നൽകും. പൊതുജന സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക എന്നും അദ്ദേഹം പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഗുരുവായൂർ നിയോജകമണ്ഡലം സമ്പൂർണ്ണ കൺവെൻഷൻ കെ വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.  ചാവക്കാട് വ്യാപാര ഭവനിൽ നടന്ന കൺവെൻഷനിൽ ജില്ലാ വൈസ് പ്രസിഡണ്ടും ഗുരുവായൂർ മണ്ഡലം ചെയർമാനുമായ  ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷതവഹിച്ചു.

Jan oushadi

ജില്ലയിലെ വീട് ഇല്ലാത്തവർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയായ ഹോം ഫോർ എവരി വൺ (എല്ലാവർക്കും വീട്) എന്ന പദ്ധതിയെക്കുറിച്ചും, വ്യാപാരികൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യപരീക്ഷ നൽകുന്ന വി കെയർ ആരോഗ്യ  സുരക്ഷ പദ്ധതിയയെ കുറിച്ചും, ഭദ്രം,ഭദ്രം + കുടുംബ സുരക്ഷ പദ്ധതിയെ കുറിച്ചും ബോധവൽക്കണ ക്ളാസുകൾ നടന്നു.  ഹോം ഫോർ എവരി വൺ പദ്ധതി ഗുരുവായൂർ നിയോജക  മണ്ഡലത്തിൽ നടപ്പിലാക്കാൻ ഐക്യകണ്ഠേന  യോഗം തീരുമാനിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ വിനോദ് കുമാർ, ജില്ലാ ട്രഷറർ ജോയ് മുത്തേടൻ എന്നിവർ മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറും ഗുരുവായൂർ മണ്ഡലം ജനറൽ കൺവീനറുമായ ജോജി തോമസ് അംഗങ്ങളെ സ്വാഗതം ചെയ്തു. മണ്ഡലം ട്രഷറർ കെ കെ സേതുമാധവൻ, വൈസ് പ്രസിഡണ്ട് മാരായ ജോർജ് എടക്കഴിയൂർ, ലോറൻസ് ഏങ്ങണ്ടിയൂർ, മണ്ഡലം യൂത്ത് വിംഗ് പ്രസിഡണ്ട് ഷിബു, മണ്ഡലം വനിതാ വിംഗ് ചെയർപേഴ്സൺ രാജശ്രീ  എന്നിവർ സംസാരിച്ചു.

Comments are closed.