മൂന്നു കോടി ചിലവിൽ ചാവക്കാട് നിർമിക്കുന്ന പാലിയേറ്റിവ് കെട്ടിടത്തിൻ്റെ ശിലാസ്‌ഥാപനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു

ചാവക്കാട് : ചാവക്കാട് പാലിയേറ്റിവ് ചാരിറ്റബിൾ ട്രസ്റ്റ് മൂന്നു കോടി ചിലവിൽ നിർമിക്കുന്ന മൂന്ന് നില കെട്ടിടത്തിൻ്റെ ശിലാസ്‌ഥാപനം മന്ത്രി ആർ.ബിന്ദു നിർവഹിച്ചു. ഒരുമനയൂർ ഐഡിസി സ്കൂളിനടുത്ത് 27 സെന്റ് ഭൂമിയിൽ 10,000 ചതുരശ്ര അടിയിലാണ് കെട്ടിടം നിർമിക്കുന്നത്. ട്രസ്‌റ്റ് വൈസ് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.

ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ മുഖ്യാഥിതിയായി. വഖഫ് ബോർഡ് ചെയർമാനും ട്രസ്റ്റ് രക്ഷാധികാരിയുമായ അഡ്വ എം കെ സക്കീർ, ജില്ലാ പഞ്ചായത്ത് മെമ്പറും ട്രസ്റ്റ് ഉപദേശകസമിതി അംഗവുമായ അഡ്വ വി എം മുഹമ്മദ് ഗസ്സാലി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷിത കെ, ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, അബ്ദുല്ല തെരുവത്ത്, പി സി. മുഹമ്മദ് കോയ, എ. സി.കമറുദ്ദീൻ, ഡോ. പി. വി. മധുസൂദനൻ, ജയ്‌സൺ ആളുക്കാരൻ, എൻ.എം.കെ. നബീൽ, എ. വി. നിയാസ് അഹമ്മദ്, നിഷാം ഇസ്മായിൽ, മുബാറഖ് ഇമ്പാർക്ക് എന്നിവർ പ്രസംഗിച്ചു.

Comments are closed.