വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറും ക്ളീനറും അറസ്റ്റില്‍

ചാവക്കാട്: സ്ക്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്വകാര്യ ബസിലെ കണ്ടക്ടറും ക്ളീനറും അറസ്റ്റില്‍.
ചാവക്കാട് മേഖലയില്‍ ഓടുന്ന ‘പുഞ്ചിരി’ ബസിലെ കണ്ടക്ടര്‍ ഒരുമനയൂര്‍ മുത്തമ്മാവ് സ്വദേശി കണിച്ചിയില്‍ അരുണ്‍ (21), ക്ളീനര്‍ പുന്ന സമര്‍പ്പണ നഗര്‍ സ്വദേശി കാടുങ്ക വീട്ടില്‍ റിതുല്‍ (19) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ബസില്‍ ഇരുവരും മോശമായി പെരുമാറിയെന്ന പരാതിയുമായി നാലു വിദ്യാര്‍ത്ഥിനികളാണ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടക്ടറെയും ക്‌ളീനയെും അറസ്റ്റു ചെയ്തത്.

Comments are closed.