mehandi new

ചാവക്കാട് നഗരസഭാ ഓഫീസ് കെട്ടിടത്തിലെ എം എൽ എ ഓഫീസ് ഉദ്ഘാടനം ചെയ്തു

fairy tale

ചാവക്കാട് : ഗുരുവായൂർ ജനതയുടെ ജനകിയ കേന്ദ്രമായി എം എൽ എ ഓഫിസ് മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോൺ പറഞ്ഞു. എൻ കെ അക്ബർ എംഎൽഎയുടെ നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവായൂരിൻ്റെ വികസന പ്രവർത്തനങ്ങൾക്കും ഇവിടുത്തെ ജനങ്ങളുടെ നാനാവിധ ആവശ്യങ്ങൾക്കും വിശ്വസിച്ചാശ്രയിക്കാവുന്ന ഇടമാവും ഓഫിസ്.

planet fashion

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭാ ചെയർ പേർസൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി ടി ശിവദാസ്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻ ദാസ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീർ, എം പി ഇക്ബാൽ, ഇ പി സുരേഷ് കുമാർ, കെ ഷാഹു, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ചാവക്കാട് നഗരസഭ ഓഫീസ് കെട്ടിടത്തിൽ താഴെ നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.

Unani banner ad

Comments are closed.