mehandi new

യു ഡി എഫ് സമരം അപഹാസ്യമെന്ന് എം എല്‍ എ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

k-v-abdul-khaderചാവക്കാട്: കടപ്പുറത്തെ കടല്‍ഭിത്തിയുടെ പേരില്‍ യു.ഡി.എഫ്. നടത്തിയ സമരം അപഹാസ്യമാണെന്ന് കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ പറഞ്ഞു. വസ്തുതകള്‍ മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നത്. എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ സംസ്ഥാനം ഭരിച്ച ഘട്ടങ്ങളില്‍ മാത്രമാണ് കടപ്പുറത്തിന് ന്യായമായ പരിഗണന നല്‍കിയിട്ടുള്ളത്. 1996-ലെ എല്‍.ഡി.എഫ്. സര്‍ക്കാരാണ് കടപ്പുറം പഞ്ചായത്തിലെ വടക്കന്‍ മേഖലയിലെ സംരക്ഷണ ഭിത്തി നിര്‍മ്മിച്ചത്. 2006-ല്‍  എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ഇടപെടലിനെ തുടര്‍ന്ന് 2008-ല്‍ ആറു കോടി രൂപയുടെ കടല്‍ ഭിത്തി നിര്‍മ്മിച്ചു. കടലോരത്തെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിന് രണ്ടര ഏക്കര്‍ ഭൂമി ഏറ്റെടുത്തതും ഭവനസമുച്ചയം നിര്‍മ്മിച്ചതും ആ ഘട്ടത്തിലാണ്. ഇപ്പോള്‍ അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടിയില്‍ 28 ലക്ഷം രൂപ കടല്‍ഭിത്തിക്കായി അനുവദിച്ചിട്ടുണ്ട്. കരിങ്കല്‍ ലഭ്യമാകാത്തതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. തെറ്റായ പ്രചാരവേല ജനങ്ങള്‍ തള്ളിക്കളയുമെന്നും കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. പറഞ്ഞു.

എം എല്‍ എ വസതിയിലേക്ക് യു ഡി എഫ് മാര്‍ച്ച് പോലീസ് തടഞ്ഞു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.